എസ്എഫ്ഐക്ക് പുതിയ നേതൃത്വം; പിഎസ് സഞ്ജീവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി; എം ശിവപ്രസാദ് പ്രസിഡന്റ്; വനിതാ സെക്രട്ടറി ഇക്കുറിയുമില്ല
എസ്എഫ്ഐക്ക് പുതിയ നേതൃത്വം
By : സ്വന്തം ലേഖകൻ
Update: 2025-02-21 09:28 GMT
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് ആണ് പ്രസിഡന്റ്. സെക്രട്ടറിസ്ഥാനത്തേക്ക് കെ അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി വരുന്നുവെന്നുള്ള സൂചനകള്‍ അനുശ്രീയെ ചുറ്റിപ്പറ്റി പുറത്തുവന്നിരുന്നു. എന്നാല്‍, അത്തരം പരീക്ഷണങ്ങള്‍ക്ക് സംഘടന മുതിര്‍ന്നില്ല.
എന്നാല്‍, പരിഗണനാ പട്ടികയിലുണ്ടായിരുന്ന പിഎസ് സഞ്ജീവിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.