ലക്ഷങ്ങളെ അണിനിരത്താന്‍പോയ അന്‍വര്‍ ഇപ്പോള്‍ കേരളത്തിലുടനീളം അലയുന്നു; ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; ഗവര്‍ണര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും എം വി ഗോവിന്ദന്‍

ഗവര്‍ണര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തുന്നു

Update: 2024-10-11 12:34 GMT

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നല്‍കിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം കേന്ദ്രത്തെ പൂര്‍ണമായും അവഗണിക്കുകയാണ്. കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടു വരും. ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു,

ഗവര്‍ണര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തുന്നു. ഒരു തരം ഗര്‍ജനമാണ് ഇപ്പോള്‍ നടക്കുന്നത്. ഗവര്‍ണര്‍ ഇപ്പോ വെറും കെയര്‍ ടേക്കര്‍ ഗവര്‍ണറാണ്. ഇത്തരം നടപടികള്‍ ആ സ്ഥാനത്ത് ഇരുന്ന് ചെയ്യുന്നത് ശരിയല്ല. ഭയപ്പെടുത്തുകയൊന്നും വേണ്ട. ഇതിനെക്കാള്‍ വലിയ ഭയപ്പെടുത്തല്‍ കേരളം മുന്‍പും കണ്ടിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്‌ഐയുടെ സര്‍വ്വകലാശാല ചരിത്ര വിജയം. ഗവര്‍ണര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് തടയേണ്ടത് കേരളമാണെന്ന് കരുതി ഇരിക്കുകയാണ്.

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അടക്കം അന്വേഷണം നടക്കുന്നുണ്ട്. എഡിജിപിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നാല്‍ അതില്‍ അവസാനിക്കില്ല. അന്വേഷണം ഇപ്പോഴും നടക്കുകയാണ്.

പി.വി അന്‍വറിനെ നായകനാക്കി വലിയ നാടകങ്ങള്‍ അരങ്ങേറി. എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. എസ്ഡിപിഐ, ലീഗ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയിലാണ് അന്‍വര്‍. എം കെ മുനീറിന്റെ സ്വര്‍ണക്കടത്ത് ബന്ധം പുറത്തുവന്നിട്ടും അത് നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. അമാന അംബ്രെസ്ലെ പങ്കാളികള്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രതികളാണ്. എം കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. എസ്പിയെ മാറ്റി. മലപ്പുറത്തെ പോലീസില്‍ നല്ല രീതിയിലുള്ള ക്രമീകരണങ്ങള്‍ വരുത്തി. എഡിജിപിയെ സംബന്ധിച്ച അന്വേഷണത്തില്‍ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂറിനകം ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അവസാനിച്ചിട്ടുമില്ല. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നു. അനധികൃത സ്വത്ത് സമ്പാദ്യ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുന്നുണ്ട്.

ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട കാര്യവും പരിശോധനയില്‍ വരും. ഇത് സിപിഎമ്മിനെതിരായി പ്രചരിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ആര്‍എസ്എസ് നേതൃത്വുമായി രഹസ്യ ചര്‍ച്ച നടത്തിയത് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ഉള്‍പ്പടെയുള്ളവരാണെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ നിയമസഭയിലെ പ്രസംഗത്തിനെതിരെ എംവി ഗോവിന്ദന്‍ രംഗത്തെത്തി. പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് കുഴല്‍നാടന്റെ ഭാഗത്ത് നിന്നുണ്ടായത്. ചരിത്രത്തെ അപമാനിക്കുന്ന കോമാളിയായി കുഴല്‍നാടന്‍ മാറി. കുഴല്‍നാടന്‍ ഇനിയും ചരിത്രം പഠിക്കാനുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു.ലക്ഷങ്ങളെ അണിനിരത്താന്‍പോയ അന്‍വര്‍ ഇപ്പോള്‍ കേരളത്തിലുടനീളം അലയുന്നു; ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; ഗവര്‍ണര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും എം വി ഗോവിന്ദന്‍

Tags:    

Similar News