'ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട; സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട; പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും; ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയും'; ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശമാരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രി നല്‍കിയത്. കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയോടു പറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
താന്‍ ആശമാരുടെ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. ഈ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ട. സമരത്തിന്റെ പേരില്‍ ഒരു ഭീഷണിയും വേണ്ട. പ്രതികാര നടപടിയുടെ ഭാഗമായി ആശാ വര്‍ക്കര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കേന്ദ്രം ഇടപെടും. ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു. ആശമാരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏതെങ്കിലും ഒരു രാഷ്ട്രീയത്തിന്റെ കോപ്പറേറ്റീവ് സംവിധാനത്തെ മാത്രം നിങ്ങള്‍ താഴ്ത്തിക്കാണേണ്ടതില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.'പല രാഷ്ട്രീയ സംവിധാനങ്ങളും കുഴപ്പമാണ് ജനങ്ങളോട് ചെയ്തിരിക്കുന്നത്. അതെല്ലാം തോണ്ടിയെടുത്തിരിക്കും. ആശാവര്‍ക്കര്‍മാര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആരോഗ്യ മന്ത്രിയെയും വിവരം ധരിപ്പിക്കും.
ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിയോടു പറയാം.തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണ്. അതുപക്ഷേ സമരപ്രഖ്യാപനമല്ല. ഞാന്‍ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. അവരെ കേട്ടുവെന്നും അവരുടെ പ്രശ്‌നങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കും. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി എടുത്താല്‍ കേന്ദ്ര ഫണ്ട് തടയും'- സുരേഷ് ഗോപി പറഞ്ഞു.