'അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുഖ്യമന്ത്രിയുണ്ടാകും; നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ടാകും'; ബിജെപിക്ക് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍
ബിജെപിക്ക് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷിക്കാനുള്ള വക ഇനിയുണ്ടാകുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചതിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം.
'നാളിതുവരെയായി ഭാരതീയ ജനതപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു തുടര്‍ച്ചയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. അതില്‍ കൂടുതല്‍ മേമ്പൊടിയുണ്ടാകും. ഒരു കമ്പനി നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിച്ച് വിജയിപ്പിക്കാന്‍ സാധിച്ചിട്ടുള്ള ഒരു ടെക്നോക്രാറ്റ്, അങ്ങനെ ഒരാള്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ അധികാര കേന്ദ്രത്തിലേക്ക് വരുന്ന സമയത്ത് ഒരു ഇരട്ടി മധുരമുണ്ടാകും. ഞങ്ങളുടെ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ ആ പവര്‍, പ്രവര്‍ത്തനത്തിന്റെ മികവ്, ഇതൊക്കെ ഉള്‍ച്ചേര്‍ന്ന് പ്രസ്ഥാനം അതിശക്തമായി മുന്നോട്ടുപോകും.
നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ടാകും. ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ മുഖ്യമന്ത്രി അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിലുണ്ടാകും. പ്രസിഡന്റ് ആരെന്ന് നോക്കിയിട്ടല്ല. ഇത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ്'- ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.