നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല; അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; നിയമസഭയില്‍ മത്സരിക്കാന്‍ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിലെ അസംതൃപ്തര്‍ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷ. യു ഡി എഫില്‍ മുന്നണി വിപുലീകരണം ആവശ്യമാണ്. സീറ്റുകള്‍ വെച്ചു മാറുന്ന കാര്യം ചര്‍ച്ചയായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. യുഡിഎഫില്‍ കിട്ടിയ അവസരം മുതലെടുക്കുന്ന രീതി മുസ്ലിം ലീഗിന് ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ സീറ്റുകള്‍ മുസ്ലിം ലീഗ് ആവശ്യപ്പെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വച്ച് മാറല്‍ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും യു ഡി എഫില്‍ നടന്നിട്ടില്ല. പുറത്തുവരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്. നിയമസഭയില്‍ മത്സരിക്കാന്‍ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണെന്നും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.