പി.വി അന്‍വറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം നിലമ്പൂരില്‍ തുടങ്ങി; യോഗത്തിന് എത്തിനെത്തിയത് വന്‍ ജനക്കൂട്ടം; സ്വാഗതം പറഞ്ഞത് മരുത മുന്‍ ലോക്കല്‍ സെക്രട്ടറി സുകു; പുഷ്പ്പനെ അനുസ്മരിച്ചു കൊണ്ട് അന്‍വറിന്റെ പ്രസംഗം

പി.വി അന്‍വറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം നിലമ്പൂരില്‍ തുടങ്ങി

By :  Rajeesh
Update: 2024-09-29 13:48 GMT

നിലമ്പൂര്‍: മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി. മണ്ഡലത്തിലെ ജനങ്ങളോട് അന്‍വര്‍ സംസാരിക്കും. അന്‍വറിന്റെ അടുത്ത നീക്കമെന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.നിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. വന്‍ ജനക്കൂട്ടം തന്നെ യോഗത്തിന് എത്തിയിട്ടുണ്ട്.

പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വലിയ ആള്‍ക്കൂട്ടം യോഗം നടക്കുന്ന സ്ഥലത്തുണ്ട്. ഒരു ടിവി മോണിറ്ററും സ്റ്റേജിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. എന്ത് വീഡിയോ ആണ് പ്രദര്‍ശിപ്പിക്കാന്‍ പോകുന്നതെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. യോഗത്തില്‍ സ്വാഗതം പറഞ്ഞത് മരുത മുന്‍ ലോക്കല്‍ സെക്രട്ടറി സുകുവാണ്. ചന്തക്കുന്നില്‍ നിന്നും പ്രകടനമായാണ് അന്‍വര്‍ സമ്മേളന വേദിയില്‍ എത്തിയത്. അന്‍വറിന്റെ നീക്കങ്ങളെ സിപിഎം എങ്ങനെ നേരിടും എന്നാണ് അറിയേണ്ടത്.

നേരത്തെ താന്‍ ഒരു ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ താഴെ വീഴുമെന്നും' അന്‍വര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാമി തിരോധാനവുമായി ബന്ധപ്പെട്ട് നാളെ മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വരും ദിവസങ്ങളില്‍ പൊതുസമ്മേളനം നടത്താനാണ് അന്‍വര്‍ തീരുമാനിച്ചിട്ടുള്ളത്.

സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം പി.വി അന്‍വര്‍ എംഎല്‍എയുടെ ആദ്യ വിശദീകരണയോഗമാണ് ഇന്ന് നടക്കുന്നത്. മുഖ്യമന്ത്രിക്കും പൊലീസിനും സിപി.എമ്മിനും എതിരായ വിമര്‍ശനമാകും പ്രധാനമായും ഉണ്ടാവുക. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിന് എതിരെയും അന്‍വര്‍ നീക്കം നടത്തുമെന്നാണ സൂചന.

യോഗം തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്‍പു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂര്‍ ജനതപ്പടി മുതല്‍ വെളിയന്തോട് വരെ 4 കിലോമീറ്റര്‍ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പുഷ്പന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് അന്‍വര്‍ തന്റെ പ്രസംഗം തുടങ്ങിയത്.

Tags:    

Similar News