പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്ന് ചന്ദ്രിക; തങ്ങളുടെ മെക്കിട്ട് കയറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് കെഎം ഷാജി; ആ വിമര്‍ശനം സംഘി മനസ്സിന്റേതെന്ന് മാങ്കൂട്ടത്തില്‍; സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയോ? പിണറായിയെ കടന്നാക്രമിക്കാന്‍ യുഡിഎഫ്
പാലക്കാട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായ വിജയന്റെ പ്രസ്കതാവനക്കെതിരെ വിമര്‍ശനം ശക്തമാക്കാന്‍ യുഡിഎഫ്. പിണറായിയെ 'സംഘി'യാക്കാനുള്ള തന്ത്രമാകും യുഡിഎഫ് എടുക്കുക. വിമര്‍ശനവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി കഴിഞ്ഞു. പാണക്കാട് തങ്ങള്‍ക്കെതിരെ പിണറായിയുടെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. ചന്ദ്രികയിലും പിണറായിയെ പരിഹസിച്ച് ലേഖനമുണ്ട്. മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. പികെ കുഞ്ഞാലിക്കുട്ടിയും വിമര്‍ശിച്ചു.
സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാമെന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്. പിആര്‍ ഏജന്‍സികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. സുരേന്ദ്രന് സംസാരിക്കാന്‍ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. അതിനിടെ പാണക്കാട് തങ്ങള്‍ക്കെതിരായ പിണറായി വിജയന്റെ പരാമര്‍ശതിനെതിരെ ലീഗ് നേതാവ് കെ എം ഷാജിയും രംഗത്ത് വന്നു. പിണറായി വിജയന് സംഘി ആണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് കെഎം ഷാജി പറഞ്ഞു.
തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. പാണക്കാട് തങ്ങന്മാര്ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ ഉള്‍ക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തറപറ്റാന്‍ പോകുന്നത് കൊണ്ടാണ് പാണക്കാട് തങ്ങള്‍ക്കെതിരെ പോലും വിമര്‍ശനം ഉന്നയിക്കുന്നത്. ഗതികേടിന്റെ അറ്റമാണിത്. മുനമ്പം വിഷയത്തിലടക്കം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് സാദിഖലി തങ്ങള്‍ ചെയ്യുന്നത്. കേരളം മണിപ്പൂരാകാന്‍ അനുവദിക്കാത്തത് തങ്ങളാണ്. ഇത് മുഖ്യമന്ത്രിയില്‍ അങ്കലാപ്പുണ്ടാക്കുന്നു.
സന്ദീപ് വാര്യര്‍ പാണക്കാട് വന്നതില്‍ ഇത്ര വലിയ കൂട്ടക്കരച്ചിലിന്റെ ആവശ്യമില്ല. സന്ദീപ് വാര്യര്‍ പാണക്കാട് വന്നുപോയാല്‍ അത് വലിയ സംഭവം തന്നെയാണ്. വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. അതിന് സൗഹൃദത്തിന്റെ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ വോട്ട് ലഭിക്കുന്നതിന് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെയാണ് ഉപയോഗിക്കുന്നത്. സിപിഎമ്മുമായി സഹകരിക്കുമ്പോള്‍ അവര്‍ ക്രിസ്റ്റല്‍ ക്ലിയറായിരുന്നു. ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ലഭിക്കാന്‍ ഓരോന്നു പറയുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രികാ പത്രത്തിലെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം
പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട
സാമുദായിക സൗഹാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്താനവും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും, വിവിധ വിഷയങ്ങളുയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും സംഘ്പരിവാര്‍ ശക്തികളുടെ നേത്യത്വത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് അനുഗുണമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ത്യശൂര്‍പൂരം കലങ്ങിയതിലും ആര്.എസ്.എസ് ബാന്ധവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അപരിഹാര്യമായി അനന്തമായിനീട്ടിക്കൊണ്ടുപോകുന്നതിലുമെല്ലാം ഈ സഹായ ഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്ക്കുന്നത്.
രാജ്യത്തെ ഇതര ദേശങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഈറ്റില്ലമാക്കിമാറ്റുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള പാണക്കാട് കുടുംബത്തെയും മഹിതമായ ആ തറവാടിന്റെ വര്‍ത്ത മാനകാല നായകന് സയ്യിദ് സാദിഖലി ശിഹാബ്തങ്ങളെയും അനിതരസാധാരണമായ രീതിയില്‍ ലക്ഷ്യംവെക്കുന്നതിലൂടെ ഈ നാട് തകര്‍ന്നുകാണാനുള്ള സംഘ്പരിവാര്‍ താല്പര്യങ്ങള്ക്ക് കനത്തൊരു കൈത്താങ്ങാണ് പിണറായി വിജയന് നല്‍കിയിരിക്കുന്നത്. ജാതിമത ഭേദമന്യേ ഒരാള്‍ക്കു മുന്നിലും ഒരിക്കലും കൊട്ടിയടക്കപ്പെടാതെ, മനുഷ്യന്റെ പ്രയാസങ്ങളിലേക്കും വേദനകളിലേക്കും തുറന്നുവെച്ച് കവാടമാണ് കൊടപ്പനക്കല്‍ തറവാട്. ആര്‍ക്കും എപ്പോഴും കടന്നുവരാവുന്ന, സങ്കടങ്ങള്‍ പങ്കുവെക്കാവുന്ന വേദനകള്‍ ഇറക്കിവെക്കാവുന്ന ആ കോലായയെ ലോകം അല്‍ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അസാധ്യമെന്ന് കരുതിയ പലതും ആ തിരുമുറ്റത്തു വെച്ച് സാധ്യമാവുന്നത് കണ്ട് സമുദായവും സമൂഹവും പലതവണ അമ്പരന്നുനിന്നിട്ടുണ്ട്. ആശയപരമായി വിയോജിക്കുന്നവര്‍പോലും മാനവികതയുടെ ഈ മഹാത്മ്യ ത്തില്‍ പങ്കാളികളാകുന്നതിനും അത് പാടിപ്പുകഴ്ത്തുന്നതിനും ഒരു മടിയും മറയും പ്രകടിപ്പിക്കാറില്ല.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗംവിട്ട് സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യറും സാക്ഷ്യപ്പെടുത്തിയത് ഈ യാഥാര്‍ത്ഥ്യമാണ്. ബി.ജെ.പിയോടൊപ്പമായിരുന്നപ്പോള്‍ പോലും ഈ മുറ്റത്തെ അല്‍ഭുതത്തോടെയാണ് താന്‍ നോക്കിക്കണ്ടിരുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത് മറ്റൊന്നല്ല. ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍, ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്നൊരാള്‍ ഒരു നിബന്ധനകളുടെയും പുറത്തല്ലാതെ മ തേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണ്. മുഖ്യമന്ത്രിയും കൂട്ടരും നാഴികക്കു നാല്‍പ്പതുവട്ടം വിളിച്ചു പറയുന്ന മതനിരപേക്ഷതയോട് ആത്മാര്‍ത്ഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കില്‍ ഈ നിലപാടുമാറ്റത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ച്ചയില്‍ സന്തോഷം പ്രകടിപ്പിക്കുകയുമല്ലേ വേണ്ടത്.
ബാബരി മസ്ജിദ് ധ്വംസനാനന്തരമുള്ള സ്തോഭജനകമായ രാഷ്ട്രീയ സാഹചര്യത്തെയാണ് സാദിഖലി തങ്ങളെ വിമര്‍ശിക്കാന്‍ പിണറായി ഉപയോഗിച്ചതെന്നതും യാദൃശ്ചികമായി കാണാനാകില്ല. സംഘ്പരിവാര്‍ ആഗ്രഹിച്ചതുപോലെ രാജ്യമൊന്നടങ്കം വര്‍ഗീയകലാപങ്ങളാല്‍ വെന്തുരുകിയപ്പോള്‍ കേരളം സമാധാനത്തിന്റെ തുരുത്തായി മാറിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെടുത്ത ധീരോദാത്തമായ നിലപാടൊന്നുകൊണ്ടുമാത്രമായിരുന്നുവെന്നതിന് സാക്ഷി കലര്‍പ്പില്ലാത്ത ചരിത്രമാണ്. വൈകാരിക വിക്ഷോഭങ്ങളുടെ മഹാപ്രവാഹങ്ങള്‍ക്കുമുന്നില്‍ സമാധാനത്തിന്റെ സന്ദേശവുമായി ഒരവദൂതനെപോലെ നി ലയുറപ്പിക്കുമ്പോള്‍ രാഷ്ട്രിയമായ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്കങ്ങളിലേക്കല്ല തങ്ങള്‍ നോക്കിയത്.
മറിച്ച് ഈ നാടിന്റെ സമാധാനാന്തരീക്ഷത്തിന്റെ സംരക്ഷണത്തിലേക്കാണ്. മനസാക്ഷി മരവിച്ചുപോയിട്ടില്ലാത്ത, ഹ്യദയം കല്ലായിപ്പോയിട്ടില്ലാത്ത ഏതൊരാളുടെയും കാതുകള്‍ കോരിത്തരിക്കുകയും കണ്ണുകള്‍ ഈറനണിഞ്ഞുപോവുകയും ചെയ്യുന്ന സമ്മോഹനമായ ഈ ചരിത്രമുഹൂര്‍ത്തത്തെ കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവമതിക്കാന്‍ ശ്രമിക്കുന്നതിലൂടെ പിണറായി വിജയന് സ്വയം ചെറുതാവുകയാണ് ചെയ്യുന്നത്. പറഞ്ഞുറപ്പിച്ചുപോയ ധാരണകള്‍ക്കുവേണ്ടി മുഖ്യമന്ത്രിക്ക് മനസാക്ഷിയെ തന്നെ പണയപ്പെടുത്തേ ണ്ടിവരുന്നുണ്ടാവാം. എന്നാല്‍ ഈ നാടിന്റെ അസ്തിവാരമിളക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുണ്ടാകരുതെന്ന് മാത്രമേ അദ്ദേഹത്തെ ഓര്‍മപ്പെടുത്താനുള്ളൂ.