എഴുത്തും വായനയും അറിയാത്ത ലല്ലുപ്രസാദിന്റെ ഭാര്യ; അവരെയാണ് ലാലു മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ചത്; വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ; റിസായോ വീണയോ മുഖ്യമന്ത്രിയാക്കാട്ടെ! പിണറായിയെ ട്രോളി അന്‍വര്‍

Update: 2024-10-03 06:31 GMT

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പിവി അന്‍വര്‍. പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട അന്‍വര്‍ അതിന് പ്രയാസമുണ്ടെങ്കില്‍ വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കൂ എന്നാണ് പരിഹസിച്ചത്. സിപിഎം അണികള്‍ക്കിടയില്‍ പിണറായി വിരുദ്ധ വികാരം ആളികത്തിക്കാനാണ് അന്‍വറിന്റെ ശ്രമം. സിപിഎമ്മില്‍ പിണറായിയുടെ ഏകാധിപത്യമാണെന്ന് വരുത്താനാണ് നീക്കം.

മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്നാണ് പറഞ്ഞു വച്ചത്. ഹിന്ദുവിനൊക്കെ (ദിനപത്രം) സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി കേരള സമൂഹത്തോട് പറഞ്ഞതാണ് മലപ്പുറത്തെക്കുറിച്ച്. അത് അദ്ദേഹത്തിന്റെ നിലപാടാണ്. ചര്‍ച്ചയായപ്പോള്‍ നാടകമാക്കി മാറ്റുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും വലിയ പ്രതിസന്ധി വിഷയത്തില്‍ ഉണ്ടായിട്ട് പി.ആര്‍. ഏജന്‍സിക്കെതിരേയോ ഹിന്ദു പത്രത്തിനെതിരേയോ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഏന്തേ. വാര്‍ത്ത വന്ന് പിറ്റേദിവസം ഉച്ചയോടെയാണ് സി.എം.ഒ. അറിയുന്നത്. ഇതൊക്കെ നാടകമാണെന്ന് അന്‍വര്‍ പറഞ്ഞു.

ഒരു ജില്ലയേയും മലബാറിനേയും പൂര്‍ണമായും ക്രിമിനലുകള്‍ എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി മനസ്സിലാക്കേണ്ട കാര്യമുണ്ട്, ഉദ്ദേശിക്കുന്നത് ന്യൂനപക്ഷ സമുദായത്തെ മാത്രമാണെങ്കില്‍ അതല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ജില്ലയിലുണ്ട്. ഒരു ജില്ലയെ പരിപൂര്‍ണ്ണമായി അപരവത്കരിക്കുകയാണ്. മലപ്പുറം ജില്ല എന്ന് പറഞ്ഞാല്‍ എല്ലാ ജനവിഭാഗവും ഉണ്ട്. അവര്‍ക്കൊക്കെ ബാധിക്കില്ലേ. മുഖ്യമന്ത്രി മാപ്പ് പറയണം. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിപദം ഒഴിഞ്ഞു കൊടുക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അവിടെ മുഹമ്മദ് റിയാസും വീണയുമൊക്കെ ഉണ്ടല്ലോ. അവരെ ആരെങ്കിലും ഒരാളെ ഏല്‍ക്കിക്കാമല്ലോ. നമ്മള്‍ പല മുഖ്യമന്ത്രിമാരേയും കണ്ടിട്ടുണ്ടല്ലോ. ലല്ലുപ്രസാദും യു.പി. മുഖ്യമന്ത്രിയുമൊക്കെ സന്നിഗ്ധഘട്ടത്തില്‍ കുടുങ്ങിയപ്പോള്‍ അവരെന്താ ചെയ്തത്?-അന്‍വര്‍ ചോദിച്ചത്.

എഴുത്തും വായനയും അറിയാത്ത ഭാര്യയാണ് ലല്ലുപ്രസാദിന്റെ ഭാര്യ. സ്‌കൂളില്‍ പോയിട്ടില്ല. അവരെയാണ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്. എന്നാല്‍ വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാവസമൊക്കെ ഉണ്ടല്ലോ. അവരെ ഏല്‍പ്പിക്കട്ടെ. ബാക്കി പാര്‍ട്ടി ഏറ്റെടുത്തോളും. പാര്‍ട്ടിക്ക് വീണയെ ജയിപ്പിക്കാന്‍ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്തിത്തന്നാ മതി. ഈ വിഷയത്തില്‍ അതിനുള്ള മഹാമനസ്‌കത കാണിക്കട്ടെ- പി.വി. അന്‍വര്‍ പറഞ്ഞു.

Tags:    

Similar News