കെ.പി.സി.സി അദ്ധ്യഷന്‍ പുറത്തുവിട്ട വയനാട് ദുരിതാശ്വാസ ഫണ്ട് വിശ്വസനീയമല്ല; കെ കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടവര്‍ നുണയന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് അതിരുവിട്ട ആക്ഷേപം ഉന്നയിക്കുന്നു; ഫണ്ട് വെട്ടിപ്പു നടത്തിയ കോണ്‍ഗ്രസിനൊപ്പമാണ് കുഞ്ഞികൃഷ്ണനിപ്പോള്‍: കെ കെ രാഗേഷ്

കെ.പി.സി.സി അദ്ധ്യഷന്‍ പുറത്തുവിട്ട വയനാട് ദുരിതാശ്വാസ ഫണ്ട് വിശ്വസനീയമല്ല

Update: 2026-04-04 11:23 GMT

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ പുറത്തുവിട്ട വയനാട് ചൂരല്‍മല മുണ്ടക്കൈ ഫണ്ട് പിരിച്ചതിന്റെ കണക്ക് വിശ്വസിക്കാനാവില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നുമുണ്ട കൈയിലേത് ആ വൈകാരികത മുതലെടുത്താണ് കോണ്‍ഗ്രസ് ഫണ്ട് പിരിവ് നടത്തിയത് പിരിച്ച പണം മുഴുവനായി കണക്കില്‍ കാണിച്ചുവോയെന്ന കാര്യത്തില്‍ സംശയമുണ്ട് ആക്രി പെറുക്കിയും മറ്റും ഡിവൈ.എഫ് ഐ 20 കോടിയാണ് സ്വരൂപിച്ചത്. അതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുകയും ചെയ്തു.

ദുരന്തം നടന്ന് നാലു ദിവസത്തിന് ശേഷമാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ തയ്യാറായത് പിന്നീടത് കെ.പി.സി സി വീടുനിര്‍മ്മിക്കുന്നതിലേക്ക് നല്‍കുമെന്ന് പറഞ്ഞു ഡി വൈ എഫ് ഐ 20 കോടി പിരിച്ചെങ്കില്‍ കെ.പി സി സി ക്ക് അതിലേറെ പിരിക്കാന്‍ കഴിയും യൂത്ത്‌കോണ്‍ഗ്രസ് മൊബൈല്‍ ആപ്പ് വഴി പിരിച്ച പണത്തിന്റെ കണക്കു പോലുമില്ല രാഹുല്‍ മാങ്കുട്ടത്തിന്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിച്ചത് അതു ഏതൊക്കെയോ വഴി പോയി ഇലക്ഷന്‍ പ്രചരണത്തിന് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത് ഈ ഫണ്ട് തന്നെയാണെന്നും കെ കെ രാഗേഷ് പറഞ്ഞു.

പയ്യന്നൂരിലെവി കുഞ്ഞികൃഷ്ണന്‍ ഫെയ്‌സ് ബുക്കിലൂടെ പുറത്തുവിട്ടത് സി.പി എം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലെ പണത്തിന്റെ കണക്കാണ്. ഇതു നേരത്തെ ഞങ്ങള്‍ പറഞ്ഞതാണെന്നും കെ കെ രാഗേഷ് പറഞ്ഞു അതാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വലിയ സംഭവമാക്കി മാറ്റുന്നത്. ഞങ്ങള്‍ നേരത്തെ ഈ കാര്യം പറഞ്ഞിട്ടുണ്ട് വയനാട് ഫണ്ട് വെട്ടിപ്പു നടത്തിയ കോണ്‍ഗ്രസിനൊപ്പമാണ് വി കുഞ്ഞികൃഷ്ണനിപ്പോള്‍. അദ്ദേഹം കണക്കു ചോദിക്കേണ്ടത് കെ.പി സി സി അദ്ധ്യക്ഷനോടാണെന്നും രാഗേഷ് പറഞ്ഞു. വെറുതെ തീ കൊള്ളി കൊണ്ടു തല ചൊറിയരുത് കണ്ണൂര്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇക്കുറി എല്‍ ഡി എഫ് ജയിക്കും പയ്യന്നുരിലും ജയിക്കും എല്‍ഡിഎഫ് ഒരു വര്‍ഗിയശക്തികളുമായി ഡീല്‍ ഉണ്ടാക്കിയിട്ടില്ല എല്ലാ യാളുകളുടെയും വീട്ടില്‍ കയറി വികസന തുടര്‍ച്ചയ്ക്കായി വോട്ടു ചോദിക്കും വര്‍ഗീയതയുമായി യാതൊരുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ല.

കെ.പി.സി.സി അധ്യക്ഷന്റെ വീട്ടില്‍ കയറിയും വോട്ടു ചോദിക്കുമെന്ന് കെ കെ രാഗേഷ് പറഞ്ഞു സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കിഫ്ബിയുടെ ഭാഗമായി പൊതുവികസനം നടത്തിയിട്ടുണ്ട് എന്നാല്‍ കെ.പി സി സി അദ്ധ്യക്ഷന്റെ മണ്ഡലമായ പേരാവൂരില്‍ തനത് പദ്ധതികള്‍ക്കായി അപേക്ഷയൊന്നും നല്‍കിയിട്ടില്ല. മണ്ഡലത്തില്‍ വികസനം നടക്കാത്തതിന്റെ കാരണം അതാണെന്നും കെ.കെ രാഗേഷ് പറഞ്ഞു . മട്ടന്നൂര്‍ മണ്ഡലത്തില്‍ നടന്ന വികസനത്തിന്റെ കാല്‍ഭാഗം പോലും തൊട്ടടുത്ത മണ്ഡലമായ പേരാവൂരില്‍ നടന്നിട്ടില്ല മട്ടന്നൂരില്‍ കല്യാട് ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം ഉള്‍പ്പെടെ രാജ്യത്തെ രണ്ടാമത്തെ വലിയ പദ്ധതി വന്നിട്ടുണ്ട്.

എന്നാല്‍ ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ ശിവക്ഷേത്രം കേന്ദ്രീകരിച്ചു ടൂറിസം പദ്ധതിയുള്‍പ്പെടെ നടപ്പിലാക്കാന്‍ സാദ്ധ്യതയുണ്ടായിട്ടും സണ്ണി ജോസഫ് ഒന്നും ചെയ്തിട്ടില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ വികസന നേട്ടങ്ങള്‍ തുടര്‍ ഭരണം കൊണ്ടുവരുമെന്നും മെയ് 4 ന് വോട്ടെണ്ണുമ്പോള്‍ അതു വ്യക്തമാകുമെന്നും കെ കെ രാഗേഷ് പറഞ്ഞു. നുണയന്‍മാര്‍ക്ക് ഒപ്പം ചേര്‍ന്ന് പാര്‍ട്ടിയെ ചതിച്ചവര്‍ അതിരു വിട്ട ആക്ഷേപം ഉന്നയിക്കുകയാണ് തീ കൊള്ളി കൊണ്ടു തല ചൊറിയുകയാണ് അത് നിര്‍ത്തുന്നതാണ് ഉചിതമെന്നും കെ കെ രാഗേഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് കണക്ക് കുഞ്ഞികൃഷ്ണനോട് പറയേണ്ട കാര്യമില്ല കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയുടെ ആരുമല്ല കുഞ്ഞികൃഷ്ണന്‍ കണക്ക് ചോദിക്കേണ്ടത് കെ പി സി സി പ്രസിഡന്റിനോടാണെന്നും രാഗേഷ് വ്യക്തമാക്കി.

Tags:    

Similar News