എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവന്‍; എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല; കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്ന് വാദം
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവന്‍
കോട്ടയം: എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സിപിഎം ഇതിനുമുമ്പ് പറഞ്ഞിട്ടില്ല. കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്നാാണ് എ വിജയരാഘവന്‍ ന്യായീകരിക്കുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍.
പ്രതിപക്ഷം തയ്യാറാക്കിയ അജണ്ടയ്ക്കു ചുറ്റുമല്ല ഇലക്ഷന്‍ പ്രചാരണം നീങ്ങുന്നത്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി പറയുന്നുണ്ട്. യുഡിഎഫ് പതിവ് പോലെ നുണ പ്രചാരണങ്ങള്‍ നടത്തുകയാണ്. യുഡിഎഫ് പ്രചരിപ്പിക്കുന്ന കളവുകള്‍ ജനം വിശ്വസിക്കില്ല. യുഡിഎഫ് വര്‍ഗീയ പ്രചരണങ്ങള്‍ നടത്തുകയാണ്. വികസന രാഷ്ട്രീയ അജണ്ടയ്ക്കാണ് നാട്ടില്‍ സ്വീകാര്യത. യുഡിഎഫ് മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.
ചില മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ പ്രകോപനപരമായി നേരിടുന്നു. അത് യുഡിഎഫ് അജണ്ടയാണ്. പ്രധാനമന്ത്രിയും കേന്ദ്രനേതാക്കളും എത്തിയാലും കേരളത്തില്‍ ഒന്നും സംഭവിക്കില്ല. യുഡിഎഫ് രാഷ്ട്രീയ ഭിക്ഷാദേഹികളെ കൂട്ട് പിടിക്കുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിക്കും.
വടക്കന്‍ കേരളത്തില്‍ സമുദായിക ഇടപെടല്‍ നടത്തി നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ജി സുധാകരന്‍ പാര്‍ട്ടിയില്‍ നിന്നു പോയ ആള്‍ ആണ്. പാര്‍ട്ടിയില്‍ പോയ ആള്‍ എന്തൊക്കെയോ പറയുന്നു. മൂല്യം നഷ്ടപ്പെട്ട നാണയം കൊണ്ട് വിനിമയം നടത്താന്‍ കഴിയില്ല. ജി സുധാകരന്റെ ആക്ഷേപങ്ങളൊക്കെ ബഹുമതികളായി കാണുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.