രാഹുൽ എത്രയും പെട്ടെന്ന് എംഎൽഎ സ്ഥാനം രാജി വെക്കണം; പാർട്ടി അത് ആവശ്യപ്പെടണം..; പ്രതികരിച്ച് ഇടതുമുന്നണി നേതാവ് ടിപി രാമകൃഷ്ണൻ
By : സ്വന്തം ലേഖകൻ
Update: 2026-01-11 06:06 GMT
കോഴിക്കോട്: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ഇടതുമുന്നണി നേതാവ് ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസാണെന്നും, അതിനാൽ രാജിവെക്കാൻ കോൺഗ്രസ് തന്നെ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ടി.പി. രാമകൃഷ്ണൻ്റെ ഈ പ്രതികരണം. നടൻ മുകേഷിനെതിരായ സമാനമായ പരാതിയെക്കാൾ ഗുരുതരമാണ് രാഹുലിനെതിരായ ആരോപണമെന്നും, ആ പരാതിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കുമറിയാമല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ പരാതിക്കാരിയെ കേൾക്കാൻ കോൺഗ്രസ് തയ്യാറാകണമായിരുന്നുവെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.