'ഒറ്റത്തന്ത വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേ? ഇതാണോ ഒരു കേന്ദ്രമന്ത്രിയുടെ ഭാഷ; വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ് സുരേഷ് ഗോപി; ഇതെന്താ സിനിമയെന്നാണോ കരുതിയത്'; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
'ഒറ്റത്തന്ത വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേ?
പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ ്‌ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. ഇതാണോ ഒരു കേന്ദ്രമന്ത്രിയുടെ ഭാഷ? . സുരേഷ് ഗോപിയെ തൊടാന്‍ സിപിഎമ്മിന് മുട്ട് വിറയ്ക്കും. വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ് സുരേഷ് ഗോപി. ഇതെന്താ സിനിമയെന്നാണോ സുരേഷ് ഗോപി കരുതുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട, ഏതെങ്കിലും സി.പി.എം നേതാവ് പറയുമോ മറുപടിയെന്നും സതീശന്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മൂവ് ഔട്ട് എന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശന്‍ പറഞ്ഞു. നേരത്തെ സുരേഷ് ഗോപി പറയുന്നത് ലൈസന്‍സില്ലാത്ത പോലെ ഗൗരവമായി എടുക്കേണ്ടതില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ മാഷിന്‍രെ പ്രതികരണം. ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് സുരേഷ് ഗോപി. തന്തയ്ക്ക് പറയുകയാണ് സുരേഷ് ഗോപി. ഇത് ഞങ്ങളാണ് പറഞ്ഞതെങ്കില്‍ വലിയ ചര്‍ച്ചയാക്കും. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പൂര നഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. ''പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്താന്‍ ചങ്കൂറ്റമുണ്ടോ എന്നും'' സുരേഷ് ഗോപി വെല്ലുവിളിച്ചിരുന്നു.
അതേസമയം സുരേഷ് ഗോപിയുടെ മുവ് ഔട്ട് പരാമര്‍ശത്തിനെതിരെ കേരളാ പത്രപ്രവര്‍ത്തക യൂണിയനും രംഗത്തുവന്നു. തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റമാണ് സുരേഷ് ഗോപിയുടേതെന്ന് യൂണിയന്‍ വിമര്‍ശിച്ചു. കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ് സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായതെന്നും ജനധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും കെയുഡബ്ല്യുജെ ഓര്‍മ്മിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന നിലപാട് സുരേഷ് ഗോപി തിരുത്തണം എന്നാവശ്യപ്പെട്ടുള്ള വാര്‍ത്താ കുറിപ്പ് ഇങ്ങനെ:
മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട്പ്ര തികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയര്‍ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്.
തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണ്.