ഖത്തറിലെ കാലാവസ്ഥയിൽ മാറ്റം; രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; പൊടി കാറ്റ് വീശുമെന്നും മുന്നറിയിപ്പ്; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം
By : സ്വന്തം ലേഖകൻ
Update: 2025-09-15 10:23 GMT
ദോഹ: ഖത്തറിൽ സെപ്തംബർ 14, 15 തീയതികളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധയിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും, ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പകൽ സമയത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ നേരിയ തോതിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.
ശനിയാഴ്ച ഖത്തറിൽ പകൽ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ശനിയാഴ്ച അനുഭവപ്പെട്ട ശക്തമായ കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയർന്നിരുന്നു.