പല പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യത; പകൽ സമയത്ത് മൂടൽമഞ്ഞും മേഘങ്ങളും രൂപപ്പെടും; താപനിലയും ഉയരും; ഖത്തറിലെ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ
ദോഹ: ഖത്തറിൽ അടുത്ത ദിവസങ്ങളിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. പകൽ സമയത്ത് മൂടൽമഞ്ഞിനും മേഘങ്ങൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 5 വെള്ളിയാഴ്ച, ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്നത്. പകൽ സമയത്ത് മൂടൽമഞ്ഞും മേഘങ്ങൾ രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. കാറ്റ് 21 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ വീശാനും കടൽ തിരമാലകൾ ആറ് അടി വരെ ഉയരാനും സാധ്യതയുണ്ട്.
സെപ്റ്റംബർ 6 ശനിയാഴ്ച, താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, രാത്രിയിൽ 32 ഡിഗ്രി സെൽഷ്യസായി കുറയും. വൈകുന്നേരത്തോടെയാണ് മഴയ്ക്കുള്ള സാധ്യതയെന്നും നല്ല ഈർപ്പം ഉണ്ടാകുമെന്നും പ്രവചനത്തിലുണ്ട്. തുടർന്ന് ചൂട് വർധിച്ചേക്കാം. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും 20 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്നും അറിയിപ്പിൽ പറയുന്നു.