ദര്‍ശന പുണ്യവുമായി ശബരില മകരവിളക്ക് ഇന്ന്; പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പുമായി ഭക്ത ലക്ഷങ്ങള്‍: തിരുവാഭരണ ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ സ്വീകരണം

ദര്‍ശന പുണ്യവുമായി ശബരില മകരവിളക്ക് ഇന്ന്; പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പുമായി ഭക്ത ലക്ഷങ്ങള്‍

Update: 2025-01-14 01:47 GMT

പത്തനംതിട്ട: ഭക്തലക്ഷങ്ങള്‍ക്ക് ഇന്ന് മകര വിളക്കിന്റെ ദര്‍ശന പുണ്യം. വൈകിട്ട് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. ലക്ഷക്കണക്കിന് ഭക്തരാണ് മകര ജ്യോതി ദര്‍ശനത്തിനായി ശബരിമലയിലേക്ക് എത്തുന്നത്. മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്.

മകര ജ്യോതി ദര്‍ശമനത്തിന് മുന്‍പായി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാര്‍ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക.

ഇക്കുറി രണ്ട് ലക്ഷത്തോളം ഭക്തരെയാണ് മകര ജ്യോതി ദര്‍ശനത്തിനായി പ്രതീക്ഷിക്കുന്നത്. സന്നിധാനത്ത് മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ ജ്യോതി ദര്‍ശനത്തിനൂള്ള കാത്തിരിപ്പിലാണ്. ഇന്ന് പൂര്‍ണമായും കാനന പാതയിലൂടെ സഞ്ചരിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അഞ്ചരയ്ക്ക് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷമാകും കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവുക.

മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് പറഞ്ഞു. ഭക്തരുടെ സുരക്ഷയ്ക്കായി പോലീസും വനംവകുപ്പും ആര്‍.എ.എഫും മറ്റുവകുപ്പുകളും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുപ്പതിയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ഈ ക്രമീകരണങ്ങളെക്കുറിച്ച് തിങ്കളാഴ്ച, ബോര്‍ഡ് പ്രസിഡന്റ്, ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ തുടങ്ങിയവര്‍ വിശദമായ അവലോകനം നടത്തി.

ഭഗവാനെ തൊഴുതിട്ട്, മകരവിളക്കിനായി സന്നിധാനത്ത് തുടരുന്ന ഭക്തര്‍ വിളക്കുകണ്ടശേഷം വീണ്ടും ഭഗവത് ദര്‍ശനത്തിന് ശ്രമിക്കരുതെന്ന് പ്രസിഡന്റ് പറഞ്ഞു. മടക്കയാത്രയ്ക്ക് തിരക്ക് കൂട്ടുകയും ചെയ്യരുത്. ഇത് അപകടത്തിന് വഴിവെച്ചേക്കാമെന്നും അതിനാല്‍ പോലീസ് നിര്‍ദേശംപാലിച്ച് മലയിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പ്രായാധിക്യവും ശാരീരികാവശതയും ഉള്ളവരും കൊച്ചുകുട്ടികളും ചൊവ്വാഴ്ച ദര്‍ശനത്തിന് ശ്രമിക്കരുതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റും അംഗങ്ങളായ ജി. അജികുമാര്‍, ജി. സുന്ദരേശന്‍ എന്നിവരും അഭ്യര്‍ഥിച്ചു.

തിരുവാഭരണഘോഷയാത്രയ്ക്ക് സ്വീകരണം

ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരിബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30-ന് കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍, തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ചേര്‍ന്ന് തിരുവാഭരണപേടകം ശ്രീകോവിലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന.

ഈസമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. മകരസംക്രമ മുഹൂര്‍ത്തമായ ചൊവ്വാഴ്ച രാവിലെ 8.45-ന് മകരസംക്രമപൂജ നടക്കും. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് എത്തിക്കുന്ന നെയ്യ് ആദ്യം അഭിഷേകംചെയ്യും. 15 മുതല്‍ 17 വരെ തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18-ന് കളഭാഭിഷേകം ഉണ്ട്. 19-ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കും.

ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 40,000 പേരെയും തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. ജനുവരി 15 ന് രാവിലെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. അന്നേ ദിവസം രാവിലെ 11 ന് ശേഷം മാത്രമെ തത്സമയ ഓണ്‍ലൈന്‍ ബുക്കിംഗ് പുനരാരംഭിക്കുകയുള്ളൂ. മകരവിളക്ക് ദിവസമായ 14 ന് രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നിയന്ത്രണമുണ്ടാകും. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവരുന്നതിനാല്‍ 14 ന് ഉച്ചക്ക് 12 ന് ശേഷം പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല.

മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി 800 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 150 ഓളം ബസുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും. തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30 ന് ശരംകുത്തിയില്‍ ശബരിമല എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 6.30 ന് കൊടിമരച്ചുവട്ടില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എ9. വാസവ9, തമിഴ്‌നാട് ഹിന്ദുമത ധര്‍മ്മ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ദേവസ്വം ബോ4ഡ് പ്രസിഡന്റ്, അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് ഭഗവാന് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ആകാശത്ത് മകരസംക്രമ നക്ഷത്രവും ദൃശ്യമാകും. മകരസംക്രമ മുഹൂര്‍ത്തമായ ജനുവരി 14 ന് രാവിലെ 8.45 ന് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നും എത്തിക്കുന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്യുന്നത്. ജനുവരി 19 ന് മാളികപ്പുറത്തെ മഹാഗുരുതിയോടെ ഈ മകരവിളക്ക് മഹോത്സവത്തിന് സമാപനമാവും.

Tags:    

Similar News