ഇക്കൊല്ലത്തെ ശബരിമല തീര്‍ഥാടനത്തിന് 16-ന് നടതുറക്കം; ദര്‍ശനം പുലര്‍ച്ചെ മൂന്ന് മുതല്‍

ശബരിമല തീര്‍ഥാടനം 16 മുതല്‍

Update: 2025-11-12 01:58 GMT

പത്തനംതിട്ട: ഇക്കൊല്ലത്തെ ശബരിമല തീര്‍ഥാടനത്തിന് 16-ന് വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറക്കും. അന്നു വൈകീട്ട് നിയുക്ത മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് നടക്കും.

17ന് രാവിലെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനം തുടങ്ങും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും, ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.

ഡിസംബര്‍ 26-നാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാലം സമാപിക്കും. ഡിസംബര്‍ 30-ന് വൈകീട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. 20-ന് രാവിലെ രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം നട അടയ്ക്കും.

Tags:    

Similar News