സൗദിയിൽ രാത്രി യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു; കുതറിയോടാൻ ശ്രമിച്ചിട്ടും നടന്നില്ല; ഒടുവിൽ ദൃശ്യങ്ങൾ വൈറലായതും എട്ടിന്റെ പണി; കുടുങ്ങിയത് പാക്കിസ്ഥാനികളെന്ന് പോലീസ്

Update: 2025-06-28 11:15 GMT

റിയാദ്: സൗദിയിൽ പാക്കിസ്ഥാനി യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത രണ്ടു പേരെ റിയാദ് സെക്യൂരിറ്റി പെട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതികൾ എല്ലാം പാക്കിസ്ഥാനികളെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. യുവതിക്കെതിരെ പ്രതികൾ അതിക്രമം നടത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഈ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും ഇരുവരെയും അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. സംഭവത്തിെൻറ വീഡിയോ ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച വ്യക്തിയെ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News