ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് കരുവമ്പൊയിലക്കാരൻ ഷമീർ

Update: 2026-03-27 07:42 GMT

അബുദാബി: ഷാർജയിൽ ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ഒരു കഫറ്റേരിയയിലാണ് നിഷാദ് ജോലി ചെയ്തിരുന്നത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ദീർഘകാലമായി കഫറ്റേരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Tags:    

Similar News