ഡ്രോൺ പരിശോധനയിൽ ഒരു ടിപ്പര്‍ ലോറി; ലോഡ് കയറ്റുന്ന ഭാഗത്തെ അനക്കം ശ്രദ്ധിച്ചു; സ്ത്രീകളടക്കം 111 പേരെ ഒളിപ്പിച്ച നിലയിൽ; കടക്കാൻ ശ്രമിച്ചത് പുണ്യ സ്ഥലത്തേക്കെന്ന് പോലീസ്

Update: 2025-06-02 12:07 GMT

റിയാദ്: ടിപ്പർ ലോറികളിൽ ഒളിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമം. പിന്നാലെ വിസിറ്റ് വിസക്കാരായ 108 വിദേശികളും അവരെ കൊണ്ടുപോയ മൂന്ന് സൗദി പൗരന്മാരും പിടിയിലായി. ഹജ്ജ് സുരക്ഷാസേനയാണ് പിടികൂടിയത്.നിരവധി സ്ത്രീകളും കൂട്ടത്തിൽ ഉണ്ട്. ലോറികളുടെ ലോഡ് കയറ്റുന്ന ഭാഗത്ത് ഒളിപ്പിച്ചാണ് സൗദി ഡ്രൈവർമാർ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്.

മക്കക്ക് സമീപം ഒരു കോമ്പൗണ്ടിനുള്ളിൽ എത്തിച്ച് ഒരുമിച്ച് കൂട്ടിയ ശേഷം മക്കയിലേക്ക് കടത്താനായിരുന്നു ശ്രമം. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയത്. ഉടൻ ഹജ്ജ് സുരക്ഷാസേന സ്ഥലത്ത് എത്തി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

Tags:    

Similar News