'ഐ ആം ട്രാപ്പ്ഡ്! അച്ഛാ, കരം അടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് നോര്‍ത്ത് സ്റ്റേഷനിലേക്ക് പോരെ; നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാന്‍ വക്കീലുമായിട്ട് വരാം'; പൊലീസുകാരന്റെ കൈപിടിച്ചു നടന്നുനീങ്ങിയ ആ കൊച്ചുമിടുക്കിയുടെ വീഡിയോ വൈറല്‍

Update: 2025-12-30 12:24 GMT

തിരുവനന്തപുരം: ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോയാല്‍ കുരുന്നുകുട്ടികളുടെ അവസ്ഥ എന്താകും. ഉറ്റവരെ കാണാതെ അവര്‍ പരിഭ്രമിക്കും, ചിലര്‍ പേടിച്ച് കരയും, മറ്റ് ചില വിരുതന്മാര്‍ കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കും. പള്ളിപ്പെരുന്നാളിനിടയില്‍ ഒരു കുരുന്ന് തന്റെ നേരെ കൈനീട്ടിയ ആളുടെ കയ്യും പിടിച്ചങ്ങ് പോകുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആ കൈ നീട്ടിയത് പൊലീസുകാരനാണ്. ഒരു നിമിഷം പോലും ചിന്തിക്കാതെ കൈകൊടുത്ത് ഒപ്പം പോവുകയാണ് ഈ കക്ഷി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈ പിടിച്ച് യാതൊരു ഭയവുമില്ലാതെ നടന്നുനീങ്ങുന്ന കൊച്ചു പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നു. കുട്ടിയുടെ നിഷ്‌കളങ്കതയും പൊലീസുകാരന്റെ കരുതലോടെയുള്ള പെരുമാറ്റവുമാണ് വീഡിയോയുടെ ഹൈലൈറ്റ്.

പൊലീസുകാരന്‍ കൈനീട്ടിയതും ഒരു നിമിഷം പോലും ചിന്തിക്കാതെ കൈകൊടുത്ത് ഒപ്പം പോവുകയായിരുന്നു കുട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനൊപ്പം കുട്ടി നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഐ ആം ട്രാപ്പ്ഡ്' എന്ന ക്യാപ്ഷനോടൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് ലൈക്കും കമന്റുമായി രംഗത്തെത്തുന്നത്.

അച്ഛാ, കരം അടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് നോര്‍ത്ത് സ്റ്റേഷനിലേക്ക് പോരെ എന്നാണ് ഒരു കമന്റ്. ലെ അച്ഛന്‍: നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാന്‍ വക്കീലുമായിട്ട് വരാം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ലെ വാവ : എന്നാ അച്ഛാ ഞാന്‍ പോയേച്ചും വരാം, അച്ഛന്‍ സ്റ്റേഷനില്‍ എത്തിയാല്‍ മതി...പള്ളി മുറ്റത്ത് വച്ചു പോലീസ്‌ക്കാര്‍ ഈ കുട്ടിയോട് ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും...അച്ഛന്‍ : നിന്നെ ഞങ്ങള്‍ എവിടെ ഒക്കെ അന്വേഷിച്ചു ... നീ എവിടെയായിരുന്നു. കൊച്ച് : പോലീസ് സ്റ്റേഷനില്‍ നോക്കിയിലല്ലൊ..ഞാന്‍ അവിടെയായിരുന്നു. (പുലിവാല്‍ കല്യാണം സലിംകുമാര്‍ dialogue ) ഇങ്ങനെയെല്ലാമാണ് മറ്റ് കമന്റുകള്‍ 'ലെ വാവ: അച്ഛാ എന്നെ പൊലീസിലെടുത്തു ട്ടോ', ' ലെ മോള്‍: ഞാന്‍ കേസ് ഉണ്ടാകാറുണ്ട് പക്ഷെ ആദ്യം ആയിട്ട് ആണ് പൊലീസ് സ്റ്റേഷന്‍ കേറുന്നേ' - ഇങ്ങനെ പോകുന്നു കമന്റുകള്‍.

വൈറലായ വീഡിയോ.

Full View


Tags:    

Similar News