'അത് എംഡിഎംഎ അല്ല സാറെ കല്ലുപ്പാ ; ഇന്‍സ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച ബുദ്ധനെ തേടി എക്‌സൈസ് എത്തി: വിഷ്ണുവിന്റെ റീച്ച് ഐഡിയയ്ക്ക് മറുപണി നല്‍കി എക്‌സൈസ്
'അത് എംഡിഎംഎ അല്ല സാറെ കല്ലുപ്പാ ; ബുദ്ധനെ തേടി എക്‌സൈസ് എത്തി
ലഹരിമരുന്ന് കൈവശം വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സൈബറിടങ്ങളില്‍ വൈറലായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എക്‌സൈസിനെ വെല്ലുവിളിച്ച് എംഡിഎംഎ പാക്കറ്റുമായായിരുന്നു യുവാവ് എത്തിയത്. വീഡിയോ വൈറലായതോടെ യുവാവിനെ വീട്ടിലെത്തി പൊക്കിയിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. മിസ്റ്റര്‍ ബുദ്ധന്‍ എന്നാണ് ഇയാളുടെ അക്കൗണ്ടിന്റെ പേര്.
കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ വിഷ്ണവുവാണ് ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. ലഹരിമരുന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ചും, ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധവുമായിരുന്നു ഇയാളുടെ വെല്ലുവിളി. ലഹരി കൈവശമുണ്ടെന്നും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഞാന്‍ എന്റെ പൈസ കൊടുത്തു വാങ്ങുന്ന സാധനം എന്റിഷ്ടത്തിന് ഉപയോഗിക്കും എന്നൊക്കെയായിരുന്നു യുവാവിന്റെ വെല്ലുവിളി.
എന്നാല്‍ ഇയാളുടെ വീട്ടില്‍ പൊലീസ് എത്തിയതോടെ വിഡിയോ റീച്ചിന് വേണ്ടി താന്‍ ചെയ്തതാണെന്നും കയ്യിലിരുന്നത് കല്ലുപ്പാണെന്നും വീഡിയോയിലൂടെ തന്നെ യുവാവ് പറയുന്നു. പൊലീസിനെ കൂടെ നിര്‍ത്തിയാണ് ഇയാളുടെ പുതിയ വ്‌ലോഗ്.
റീച്ചാകാന്‍ വേണ്ടി ഇത്തരം വിഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്നും സൈബറിടത്ത് എന്തും വിളിച്ച് പറയുന്ന നടപടി ശരിയല്ലെന്നുമാണ് കമന്റുകള്‍. ഇനി താന്‍ നല്ല വിഡിയോ മാത്രമെ ചെയ്യു എന്നാണ് യുവാവ് പറയുന്നത്.