ഡബിൾ സ്മാർട്ടായി ആപ്പിൾ; ഐഒഎസ് 18.2 അപ്‌ഡേറ്റ് എത്തി; അതിശയിപ്പിക്കുന്ന ന്യൂതന ഫീച്ചേഴ്‌സ്; പുതിയ അപ്‌ഡേറ്റിനെ പറ്റി കൂടുതലറിയാം

Update: 2024-12-12 12:45 GMT

ന്യൂഡൽഹി: ആപ്പിളിന്റെ പുതുയുഗം കുറിച്ച് ഇതാ ആപ്പിള്‍ ഇന്റലിജന്‍സ് അവതരിച്ചു. ഐഒഎസ് 18.2 അപ്‌ഡേറ്റോടെയാണ് ആപ്പിൾ ഇൻ്റലിജൻസിൻ്റെ രണ്ടാം ഘട്ടം പുറത്തിറക്കിയിരിക്കുന്നത്. ഈ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇമേജ് പ്ലേഗ്രൗണ്ട്, ഇൻ്റഗ്രേറ്റഡ് ചാറ്റ്‌ജിപിടി എന്നിവയും ഏറെ കാത്തിരുന്ന എ ഐ പവർ ഫീച്ചറുകൾ നൽകുന്നു. ഈ സവിശേഷതകൾ ഐഫോൺ 15 പ്രോ മോഡലുകളും ഐഫോൺ 16 സീരീസും ലഭിക്കുമെങ്കിലും, വിഷ്വൽ ഇൻ്റലിജൻസ് ഫീച്ചർ ഏറ്റവും പുതിയ ഐഫോണുകൾക്ക് മാത്രമാണ് ലഭിക്കുന്നത്. ഐഫോൺ 16 ലെ ന്യൂതനമായ ക്യാമറ സവിഷേഷതകൾ വിഷ്വൽ ഇൻ്റലിജൻസ് വസ്തുക്കളെയും സ്ഥലങ്ങളെയും കുറിച്ച് തൽക്ഷണം അറിയാൻ ഉപയോക്താക്കളെ സഹായിക്കുന്നു.

വിഷ്വൽ ഇൻ്റലിജൻസ് 

ക്യാമറ ഉപയോഗിച്ച് തത്സമയ വിവരങ്ങൾ നൽകുന്ന എഐ സംവിധാനമാണ് വിഷ്വൽ ഇൻ്റലിജൻസ്. ഒരു ഫോട്ടോ സ്‌കാൻ ചെയ്യുന്നതിലൂടെ അതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിഷ്വൽ ഇന്‍റലിജൻസ് വഴി സാധിക്കും.


ഇമേജ് പ്ലേഗ്രൗണ്ട്:

ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാനായി ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിൻ്റെ ആദ്യ എഐ ഇമേജ് ജനറേഷൻ ആപ്പാണ് ഇമേജ് പ്ലേഗ്രൗണ്ട്. ഈ ആപ്പ് വഴി നിർമിക്കുന്ന ഇമേജുകളുടെ വിവരണങ്ങൾ ടെക്‌സ്‌റ്റ് രൂപത്തിലാക്കാനും, ആപ്പിൾ നൽകുന്ന നിർദേശങ്ങളിലൂടെ മാറ്റാനും സാധിക്കും.


ജെൻമോജി:

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് കീബോർഡിലേക്കായി പുതിയ ഇമോജികൾ സൃഷ്‌ടിക്കാൻ ജെൻമോജി ഫീച്ചർ വഴി ഉപയോക്താക്കൾക്ക് സാധിക്കും. ഉപയോക്താവിന്‍റെ ഗാലറിയിൽ നിന്നും വിവരങ്ങളെടുത്ത് പ്രിയപ്പെട്ടവരുടെ ഇമോജികൾ നിർമിക്കാനും ഈ ഫീച്ചർ സഹായകമാവും.


ചാറ്റ് ജിപിറ്റി:

ആപ്പിളിൻ്റെ എഐ വോയ്‌സ് അസിസ്റ്റൻ്റായ സിരിക്ക് ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ ലഭിക്കുന്നതിനാൽ, പുതിയ ഐഒഎസ് 18.2 അപ്‌ഡേറ്റ് സിരി ഉപയോഗത്തെ മറ്റൊരു തലത്തിൽ എത്തിക്കും. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഉപയോക്താക്കൾ ഓപ്പൺ എഐ വഴി ചോദിക്കുന്ന ചോദ്യങ്ങളുടെ ഐപി വിലാസങ്ങൾ മറയ്ക്കപ്പെടും. ഇത് ഉപയോക്താക്കൾക്ക് പൂർണ സ്വകാര്യത നൽകും. പുതിയ സിരി ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ആപ്പിൾ ഉപയോക്താക്കൾ അവരുടെ ചാറ്റ്ജിപിടി അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യേണ്ടതില്ല.

Tags:    

Similar News