സാറ്റലൈറ്റ് എസ് എം എസ്സുമായി ആപ്പിള്‍; ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി നെറ്റ്വര്‍ക്ക് ഇല്ലെങ്കിലും വൈ ഫൈ ഇല്ലെങ്കിലും സന്ദേശങ്ങളയയ്ക്കാം; വിമാനത്തില്‍ ഇരുന്നും ഇനി വിവരങ്ങള്‍ കൈമാറാവുന്ന മാറ്റങ്ങള്‍ നിലവില്‍

സാറ്റലൈറ്റ് എസ് എം എസ്സുമായി ആപ്പിള്‍

Update: 2024-09-30 02:05 GMT

ങ്ങളുടെ 12 ഐഫോണ്‍ മോഡലുകളില്‍ വ്യാപകമായ അപ്‌ഗ്രേഡുകള്‍ വരുത്തി ആപ്പിള്‍. ഉപഗ്രഹം വഴി ടെക്സ്റ്റ് സന്ദേശങ്ങള്‍ ഇതോടെ നിങ്ങള്‍ക്ക് അയയ്ക്കാന്‍ കഴിയും. ഇത് ഒരു ഭാവനയല്ല, യാഥാര്‍ത്ഥ്യമാണ്. ഐ ഒ എസ് 18 ല്‍ ഇപ്പോള്‍ ഉപഗ്രഹം വഴി സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ ഐഫോണില്‍ സെറ്റിംഗ്‌സ് എന്നതില്‍ പോയി, ജനറല്‍ എന്ന ഓപ്ഷനിലെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ പോയി അപ്‌ഡേറ്റ് പരിശോധിക്കുക.

ആപ്പിള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപഗ്രഹം വഴിയുള്ള എമര്‍ജന്‍സി എസ് ഒ എസ് സൗകര്യം നല്‍കുന്നുണ്ട്. ഇതിന്റെ കൂടുതല്‍ വിപുലീകരിച്ച രൂപമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഉപഗ്രഹം വഴിയുള്ള എസ് ഒ എസ് സൗകര്യത്തില്‍, നിങ്ങള്‍ക്ക് മുകളിലൂടെ കടന്നു പോകുന്ന ഏതെങ്കിലും ഒരു ഉപഗ്രഹവുമായി, എമര്‍ജന്‍സി സേവനങ്ങള്‍ക്കായി ബന്ധപ്പെടാന്‍ കഴിയും. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ഇപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കുവാനും ആപ്പിള്‍ നിങ്ങളെ സഹായിക്കും.

മൊബൈലില്‍ സിഗ്‌നല്‍ ഇല്ലാത്തപ്പോഴും, വൈ ഫൈ കണക്ഷന്‍ ഇല്ലാത്തപ്പോഴും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഈ സാങ്കേതിക വിദ്യ, സിഗ്നലുകളോ വൈ ഫൈ കണക്ഷനോ ഇല്ലാത്ത അവസരങ്ങളില്‍ മുകളിലുള്ള ഏതെങ്കിലും ഉപഗ്രഹവുമായി നിങ്ങളെ ഓട്ടോമാറ്റിക് ആയി ബന്ധിപ്പിക്കുകയും ഐ മെസേജ് വഴിയും എസ് എം എസ് വഴിയും സന്ദേശങ്ങള്‍, ഇമോജി, ടാപ്ബാക്ക്‌സ് എന്നിവ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സൗകര്യം ഒരുക്കുകയും ചെയ്യും.

ഉപഗ്രഹം വഴി ഐ മെസേജില്‍ നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതേസമയം, ഗ്രൂപ്പുകളിലേക്ക് സന്ദേശമയയ്ക്കുവാനും, ഫോട്ടോ, വീഡിയോ മുതലായവ ഷെയര്‍ ചെയ്യാനും ഈ സിസ്റ്റം വഴി സാധിക്കില്ല. അതുപോലെ ക്യാരക്റ്റര്‍ കൗണ്ടും പരിമിതമായിരിക്കും. ഈ സൗകര്യം ഉപയോഗിക്കണമെങ്കില്‍, താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതായുണ്ട്.

സെറ്റിംഗ്‌സില്‍ ഐ മെസേജ് ഓണ്‍ചെയ്യുക. നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്ളതും, അടുത്തിടെ ഐ ഒ എസ് അപ്‌ഡേറ്റ് ചെയ്തതുമായ ഒരു വ്യക്തിയുമായാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക. ആ വ്യക്തിയുമായി ഒരു മാസക്കാലത്തിനിടയില്‍ ഐ മെസേജ് വഴി നിങ്ങള്‍ സന്ദേശം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ സെറ്റിംഗ്‌സില്‍ പോയി ആപ്സ് എന്ന ഓപ്ഷന്‍ തുറന്ന് സെന്‍ഡ് ആസ് ടെക്സ്റ്റ് മെസേജ് ഓണ്‍ ചെയ്യുകയും വേണം.

എന്നാല്‍, ഉപഗ്രഹം വഴി സന്ദേശം അയയ്ക്കണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് പുതിയതായി അപ്‌ഡേറ്റ് ചെയ്ത ഐ ഒ എസ് 18 ല്‍ ആയിരിക്കണം. അതുപോലെ ഐഫോണ്‍ 14 മുതല്‍ 16 വരെയുള്ള മോഡലുകളില്‍ ഏതെങ്കിലും ഒന്നായിരിക്കണം നിങ്ങള്‍ ഉപയോഗിക്കുന്നത്. നിലവില്‍ ഉപഗ്രഹം വഴി സന്ദേശമയയ്ക്കാനുള്ള സൗകര്യം അമേരിക്കയിലും കാനഡയിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

Tags:    

Similar News