ഐ-ഫോണ്‍ 14 പ്ലസ് മോഡലിന്റെ കാമറയില്‍ തകരാറുകള്‍ കണ്ടെത്തി; സൗജന്യമായി കമ്പനി തകരാറ് നീക്കാമെന്നാണ് അറിയിച്ച് ആപ്പിള്‍ അധികൃതര്‍; ഉപഭോക്താക്കള്‍ക്കായി പ്രത്യേക വെബ്സൈറ്റ് തുടങ്ങി

ഐ-ഫോണ്‍ 14 പ്ലസ് മോഡലിന്റെ കാമറയില്‍ തകരാറുകള്‍ കണ്ടെത്തി

Update: 2024-11-05 05:45 GMT

പ്പിള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുറത്തിറക്കിയ ഒരു വിഭാഗം ഐ-ഫോണുകളുടെ ക്യാമറയില്‍ തകരാറ് കണ്ടെത്തിയതിന് തൊട്ട് പിന്നാലെ പരിഹാരവുമായി കമ്പനി രംഗത്തെത്തി. സൗജന്യമായി കമ്പനി തകരാറ് നീക്കാമെന്നാണ് ആപ്പിള്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ വിപണിയില്‍ പുറത്തിറങ്ങിയ ചെറിയൊരു വിഭാഗം ഫോണുകളിലാണ് ക്യാമറക്ക് തകരാര്‍ കണ്ടെത്തിയത്.

ഐ-ഫോണ്‍ 14 ഇനത്തില്‍ പെട്ട ഫോണുകളാണ് ഇവ. ക്യാമറയുടെ തകരാറ് ഏതെങ്കിലും മൊബൈല്‍ഷോപ്പില്‍ കൊടുത്ത് ഉപഭോക്താവ് പരിഹരിച്ചിട്ടുണ്ടെങ്കില്‍ ആ പണം കമ്പനി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. തകരാറ് ഉണ്ടായ ക്യാമറകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ പ്രിവ്യൂ ലഭിക്കുന്നില്ല എന്നതായിരുന്നു പരാതി ഉയര്‍ന്നത്. ഐ-ഫോണിന്റെ പല പ്രശ്നങ്ങളും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്ത് പരിഹരിക്കാം എങ്കിലും നിലവിലെ പ്രശ്നം നേരിട്ട് പരിശോധിച്ച് മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.

ഇത്തരത്തില്‍ ഫോണില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ ഫോണുമായി ഉപഭോക്താവ് ഏതെങ്കിലും ആപ്പിളിന്റെ ഷോറൂമിലോ അല്ലെങ്കില്‍ കമ്പനി ചുമതലപ്പെടുത്തിയ സ്ഥാപനങ്ങളിലോ എത്തിച്ച് വേണം പരിഹാരം കണ്ടെത്താന്‍. ഐ-ഫോണ്‍ 14 2022 സെപ്തംബറിലാണ് ആ്പ്പിള്‍ പുറത്തിറക്കിയത്. ഐ-ഫോണ്‍ പ്രോയും ഐ-ഫോണ്‍ 14 പ്രോ-മാക്സും ഇതോടൊപ്പം തന്നെ അന്ന് പുറത്തിറക്കിയിരുന്നു.

ഐ-ഫോണ്‍ ക്യാമറകളുടെ തകരാറ് പരിഹരിക്കാനായി പ്രത്യേക വെബ്സൈറ്റ് തന്നെ ആപ്പിള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി ഉപഭേക്താക്കള്‍ അവരുടെ മൊബൈലിന്റെ സീരിയല്‍ നമ്പര്‍ അവിടെ രജിസ്റ്റര്‍ ചെയ്യണം.

Tags:    

Similar News