ചില സ്മാര്‍ട്ട്ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്; തിരിച്ചടിയാകുക ഐഫോണിന്റെ വിവിധ മോഡലുകള്‍ക്കുള്‍പ്പടെ; കമ്പനിയുടെ തീരുമാനം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി; വാടസ്ആപ്പ് നഷ്ടമാകുന്ന മോഡലുകള്‍ അറിയാം
തിരിച്ചടിയാകുക ഐഫോണിന്റെ വിവിധ മോഡലുകള്‍ക്കുള്‍പ്പടെ
മുംബൈ: സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏറെ പേരും ആശ്രയിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്.അതിനാല്‍ തന്നെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍ അനുദിനം പരിഷ്‌കരിക്കുകയാണ് ആപ്പ്.എന്നാല്‍ ഈ പരിഷ്‌കാരം ചില ഉപയോക്താക്കള്‍ക്കും ചില് ഫോണുകള്‍ക്കും തിരിച്ചടിയാകുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഫോണുകളെ സംബന്ധിച്ച് പുതിയ അപ്ഡേഷനുകള്‍ ചില ഫോണുകളില്‍ ശരിയാംവിധം വര്‍ക്കാകുന്നില്ല എന്നാണെങ്കില്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ചില ഫോണുകളില്‍ ഇനി വാടസ്ആപ്പ് ലഭിക്കുകയുമില്ല.
ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ്.അതിനാല്‍ത്തന്നെ ഇടയ്ക്കിടയ്ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും വാട്സ്ആപ്പ് കൊണ്ടുവരുന്നു.ഇതിനൊപ്പം തന്നെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കുറച്ച് വര്‍ഷങ്ങളുടെ ഇടവേളകളില്‍ വാട്സ്ആപ്പ് പഴയ സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാറുണ്ട്.അത്തരത്തിലാണ് ഇനി മുതല്‍ ചില ഫോണുകള്‍ക്ക് വാടസ്ആപ്പിന്റെ പ്രവര്‍ത്തനം നഷ്ടമാകുന്നത്.
സുരക്ഷാ നടപടികളുടെ ഭാഗമായി പഴയ ചില ഐഫോണ്‍ മോഡലുകള്‍ക്കുള്ള പിന്തുണയാണ് വാട്സ്ആപ്പ് അവസാനിപ്പിക്കാന്‍ പോകുന്നത്.വാട്സ്ആപ്പ് ഇറക്കുന്ന പുതിയ അപ്ഡേറ്റുകള്‍ പലതും പഴയ സ്മാര്‍ട്ട്ഫോണുകളില്‍ ശരിയായി പ്രവര്‍ത്തിച്ചു എന്നുവരില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച യൂസര്‍ എക്സ്പീരിയന്‍സും സുരക്ഷയും ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ ചില ഐഫോണ്‍ മോഡലുകള്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ വാട്സ്ആപ്പ് തയാറെടുക്കുന്നത്.ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ പഴയ ഐഒഎസ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കും.
പ്രത്യേകിച്ചും, ഐഒഎസ് 15.1ല്‍ ന് മുന്‍പുള്ള പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2025ലെ നിശ്ചിത തിയതി മുതല്‍ ആപ്പ് ആക്‌സസ് ചെയ്യാന്‍ കഴിയില്ല. നിലവില്‍ ഐഒഎസ് 12, അതിന് ശേഷമുള്ള ഐഒഎസ് വേര്‍ഷനുകള്‍ എന്നിവയെ വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്.എന്നാല്‍ പുതിയ തീരുമാനം നടപ്പാകുന്നതോടെ ഒപ്റ്റിമല്‍ പ്രവര്‍ത്തനത്തിനായി കുറഞ്ഞത് ഐഒഎസ് 15.1 എങ്കിലും ഉള്ള ഐഫോണുകള്‍ ആയിരിക്കണം. ഇത് ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ക്ക് മതിയായ സമയം വാട്സ്ആപ്പ് നല്‍കുന്നുണ്ട്.
പിന്തുണ അവസാനിപ്പിക്കാന്‍ പോകുന്ന വിവരം വാട്സ്ആപ്പ് ഇതിനോടകം പുറത്തുവിട്ടുകഴിഞ്ഞു.2025 മെയ് 5-ന് ശേഷമാകും ഇത്തരത്തില്‍ പഴയ ഐഒഎസ് ഡിവൈസുകളില്‍ വാട്സ്ആപ്പ് ലഭ്യമല്ലാതാകുക.ഇക്കാര്യം ഇപ്പോള്‍ പറഞ്ഞതിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് സമയം ലഭിക്കും.അതായത് പുതിയ ഫോണിലേക്ക് മാറാന്‍ സമയം ലഭിക്കും.
വരാനിരിക്കുന്ന ഈ മാറ്റം പ്രധാനമായും ഐഫോണ്‍ 5,െ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ ഉപയോക്താക്കളെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ട്.കാരണം ഈ മോഡലുകള്‍ ഐഒഎസ് 12.5.7 വരെ മാത്രമേ പിന്തുണയ്ക്കൂ.ഈ ഡിവൈസുകള്‍ ഒരു ദശാബ്ദത്തിന് മുമ്പ് പുറത്തിറങ്ങിയവയാണ്.വളരെ കുറച്ച് വാട്സ്ആപ്പ് ഉപയോക്താക്കള്‍ മാത്രമേ ഈ പഴയ മോഡല്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നുള്ളൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതിനാല്‍ പിന്തുണ നിര്‍ത്താനുള്ള വാട്സ്ആപ്പ് നീക്കം അധികം ഉപയോക്താക്കളെ ബാധിക്കില്ല എന്ന് കരുതപ്പെടുന്നുണ്ട്.
അടിസ്ഥാന വാട്സ്ആപ്പ് ആപ്പിനും വാട്സ്ആപ്പ് ബിസിനസ്സിനും ഈ മാറ്റം ബാധകമാണ്, കാരണം രണ്ടിന്റെയും അടിസ്ഥാന സിസ്റ്റം ആവശ്യകതകള്‍ ഒരേപോലെയാണ്.പുതിയ ഐഒഎസ് അപ്ഡേറ്റുകളില്‍ ഒരുപാട് പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യ പിന്തുണകളും ഉണ്ട്. ഇവയുടെ പ്രയോജനം വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിനും വാട്സ്ആപ്പ് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പഴയ ഐഒഎസ് വേര്‍ഷനുകള്‍ക്കുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കുന്നത്.
അതിനാല്‍ത്തന്നെ നിങ്ങള്‍ ഈ പറഞ്ഞ പഴയ ഐഫോണുകളാണ് ഉപയോഗിക്കുന്നത് എങ്കില്‍ അവ മാറ്റാനും നിശ്ചിത ഒഎസ് പിന്തുണയുള്ള ഐഫോണ്‍ മോഡലുകള്‍ ഉറപ്പാക്കാനും വാട്സ്ആപ്പ് നിര്‍ദേശിക്കുന്നു.