ഭൂമിക്ക് മുന്‍പേ ജീവന്‍ കടന്ന് പോയത് ചൊവ്വയിലോ? പിരമിഡുകളുടെയും തത്തകളുടെയും കീ ഹോളുകളുടെയും അടയാളങ്ങളുമായി ശാസ്ത്രജ്ഞര്‍; മനുഷ്യന്റെ ഭാവി ചൊവ്വയില്‍ എന്ന വിശ്വാസം ശരി വയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്
ഭൂമിക്ക് മുന്‍പേ ജീവന്‍ കടന്ന് പോയത് ചൊവ്വയിലോ?
ഭൂമിക്ക് മുമ്പ് ജീവന്‍ ഉണ്ടായത് ചൊവ്വാ ഗ്രഹത്തിലാണോ എന്ന സംശയം ശക്തമാകുന്നു. അവിടുത്തെ പിരമിഡുകളുടേയും തത്തകളുടേയും കീഹോളുകളുടേയും അടയാളങ്ങളുമായി ശാസ്ത്രജ്ഞന്‍മാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മനുഷ്യന്റെ ഭാവി ചൊവ്വയില്‍ എന്ന വിശ്വാസത്തെ ശരിവെയ്ക്കുന്നതാണ് ഈ തെളിവുകള്‍ എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വയുടെ ഉപരിതലം ഒരു ചുവന്ന നിറത്തിലുള്ള ശുനായമായ തരിശുഭൂമിയായിട്ടാണ് കാണപ്പെടുന്നത്.
എന്നാല്‍ നമ്മള്‍ അതിലേക്ക് സൂക്ഷിച്ചു നോക്കുകയാണെങ്കില്‍ ഒരു പുരാതന അന്യഗ്രഹ സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകള്‍ അവിടെ രൂപം കൊണ്ടിരുന്നതായി മനസിലാക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചൊവ്വാ ഗ്രഹത്തെ കുറിച്ച് ഗവേഷണം നടത്തുന്ന സൈഡോണിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും പ്രമുഖ ഗവേഷകനുമായ ജോര്‍ജ്ജ്്.ജെ.ഹാസാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ദി ഗ്രേറ്റ് ആര്‍ക്കിടെക്റ്റ്സ് ഓഫ് മാര്‍സ്' എന്ന തന്റെ പുതിയ പുസ്തകത്തില്‍, ചൊവ്വയുടെ ഉപരിതലത്തിലെ നിര്‍മ്മിതികളുടെ നിരവധി ചിത്രങ്ങള്‍ ജോര്‍ജ്ജ് ഹാസ് വിശകലനം ചെയ്തിരിക്കുകയാണ്.
അവയെല്ലാം് മനുഷ്യനിര്‍മ്മിതമാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുകയാണ്. അവയില്‍ പിരമിഡുകള്‍ കീഹോള്‍ ആകൃതിയിലുള്ള ഒരു വസ്തു , തത്തയെപ്പോലെ കാണപ്പെടുന്ന ഒന്ന് എന്നിവ ഉള്‍പ്പെടുന്നു. ജോര്‍ജ്് .ജെ.ഹാസിന്റ അഭിപ്രായത്തില്‍ ഈ രൂപങ്ങള്‍ ഒരു കാലത്തെ മനോഹരമായ നഗരങ്ങളുടേയും ഉയരം കൂടിയ പിരമിഡുകളുടേയും മറ്റും അവശഷ്ടങ്ങളായിരിക്കാനാണ് സാധ്യത. കഴിഞ്ഞ 30 വര്‍ഷത്തോളമായി അദ്ദേഹം ഇത് സംബന്ധിച്ച ഗവേഷണത്തില്‍ മുഴുകിയിരിക്കുകയാണ്. ഒരു ചിത്രകാരന്‍ കൂടിയായ ജോര്‍ജ്ജ്.ജെ.ഹാസിനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം തന്നെ കൃത്യമായി മനസിലാക്കാനുളള കഴിവുണ്ടെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഒരു പാറയും ശില്‍പ്പവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനായി നിങ്ങള്‍ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ ആകണമെന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ജോര്‍ജ്് .ജെ.ഹാസിന്റെ കണ്ടെത്തലുകളെ ഒരു വിഭാഗം ഗവേഷകര്‍ തള്ളിക്കളയുകയാണ്. ഇതിനെ പാരഡോലിയ എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഇത് തലച്ചോറിന്റെ ഒരു പ്രതിഭാസമാണ് എന്നാണ് അവര്‍ പറയുന്നത്. ശൂന്യമായ പ്രതലങ്ങളില്‍ ഇല്ലാത്ത കാഴ്ചകള്‍ കാണുന്നതാണ് ഇത്. 2011 ല്‍ നാസയുടെ ചൊവ്വാ പര്യവേഷണ സംഘം ചോദ്യചിഹ്നത്തിനോട് രൂപ സാദൃശ്യമുള്ള ഒരു നിര്‍മ്മിതിയുടെ ഫോട്ടോ പകര്‍ത്തിയിരുന്നു.
ഇകെതൊരു കീഹോള്‍ ആണെന്നാണ് ജോര്‍ജ്ജ്.ജെ.ഹാസ് പറയുന്നത്. 2002 ലാണ് തത്തയുടെ അടയാളമുള്ള നിര്‍മ്മിതി കണ്ടെത്തിയത്. എന്നാല്‍ ഇതിനെ കുറി്ച്ച് ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. 1972 ലാണ് പിരമിഡിന്റെ ആകൃതിയിലുള്ള ചില നിര്‍മ്മിതികളുടെ ചിത്രം ചൊവ്വയില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ചില ഗവേഷകര്‍ വാദിക്കുന്നത് ശക്തമായ കാറ്റില്‍ മണ്ണ് ഉയര്‍ന്ന് പൊങ്ങി ഇത്തരത്തില്‍ രൂപാന്തരം പ്രാപിച്ചതാകാം എന്നാണ്.
എന്നാല്‍ ചൊവ്വാ ഗ്രഹത്തില്‍ മനുഷ്യന്‍ ഇനിയും കാലുകുത്തിയിട്ടില്ലാത്തതിനാല്‍ ഈ സിദ്ധാന്തങ്ങള്‍ പൂര്‍ണമായും തെളിയിക്കാന്‍ കഴിയില്ല എന്നാണ്. ഏതായാലും പത്ത് വര്‍ഷത്തിനകം മനുഷ്യര്‍ അവിടെ എത്തുക തന്നെ ചെയ്യുമെന്നാണ് ജോര്‍്ജ്ജ് ഹാസ് വിശ്വാസം പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ പൂര്‍ണതയില്‍ എത്തുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.