ആള്‍മാറാട്ടം നടത്തി ലിങ്കുകള്‍, മാല്‍വെയറുകള്‍ വഴി സൈബര്‍ ആക്രമണം; 1.8 ബില്ല്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കുള്ള അടിയന്തര മുന്നറിയിപ്പ്; ജിമെയില്‍ ഉപയോക്താക്കളെ കുഴക്കി ഫിഷിങ് ആക്രമണം; വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ കരുതലെടുക്കാം

ആള്‍മാറാട്ടം നടത്തി ലിങ്കുകള്‍, മാല്‍വെയറുകള്‍ വഴി സൈബര്‍ ആക്രമണം

Update: 2025-04-22 07:00 GMT

ലോസ് ഏഞ്ചല്‍സ്: 1.8 ബില്യണ്‍ ജി മെയില്‍ ഉപഭോക്താക്കളുടെ ഡാറ്റയില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ടെക് ഭീമന്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി. ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്‌ഫോമായ എതെറിയത്തിന്റെ ഡെവലപ്പറായ നിക്ക് ജോണ്‍സണാണ് തട്ടിപ്പ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സില്‍ അദ്ദേഹം പങ്കു വെച്ചിരുന്നു. വളെര സങ്കീര്‍ണമായ ഒരു സൈബര്‍ ആക്രമണമായിരുന്നു നടന്നത് എന്നാണ് നിക്ക്ജോണ്‍സണ്‍ വിശദീകരിക്കുന്നത്.

ഗൂഗിളിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ ചില പ്രശ്നങ്ങള്‍ ആണ് ഇതിലേക്ക് വഴി വെച്ചത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ജോണ്‍സണ്‍ തനിക്ക് ലഭിച്ച ഇമെയിലിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും പങ്കിട്ടിട്ടുണ്ട്. ഇത് നിയമാനുസൃതമായ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നാണെന്ന് തോന്നുന്നതായും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം ഗൂഗിളിനെ അറിയിച്ചിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തി. എന്നാല്‍ അക്കൗണ്ട്സ് അറ്റ് ഗൂഗിള്‍ ഡോട്ട്കോമിന് പകരം സൈറ്റ്സ് ഡോട്ട് ഗൂഗിള്‍ ഡോട്ട്കോമില്‍ നിന്നാണ് ഇത് സംബന്ധിച്ച സന്ദേശം അയച്ചിരിക്കുന്നത്.

എന്നാല്‍ ഇതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ അങ്ങേയറ്റം വിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഈ പേജുകളില്‍ നിന്ന് തന്റെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ഇന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ നിന്നായിരിക്കും തട്ടിപ്പുകാര്‍ നമ്മുടെ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ മനസിലാക്കി അക്കൗണ്ടുകള്‍ തട്ടിയെടുക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം കൂടുതല്‍ പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയും.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ദുരുപയോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ പലരും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടത്താന്‍ ഇടയാക്കുന്ന സംവിധാനങ്ങള്‍ക്കുള്ള പഴുത് അടച്ചതായും ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിള്‍ ഒരിക്കലും നിങ്ങളുടെ പാസ് വേര്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപഭോക്താക്കള്‍ മനസിലാക്കണം എന്നാണ് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. അത് പോലെ ഗൂഗിള്‍ ഒരു ഉപഭേക്താവിനേയും നേരിട്ട ഫോണില്‍ വിളിക്കുകയുമില്ല എന്നും കമ്പനി ഓര്‍മ്മിപ്പിക്കുന്നു.

ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കലോ അല്ലെങ്കില്‍ അവരുടെ പണം തട്ടിയെടുക്കുകയോ ആണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ ഇവര്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നതും പതിവാണ്. സാധാരണയായി നിങ്ങളുടെ സൈറ്റില്‍ ഒരു സാങ്കേതിക പ്ര്ശ്നം ഉണ്ടെന്നും അത് പരിഹരിക്കുന്നതിനായി അത് പരിഹരിക്കുന്നതിനായി അവര്‍ തരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനുമാണ് ആവശ്യപ്പെടുന്നത്. ഗൂഗിള്‍ പോലുള്ള നിയമാനുസൃത കമ്പനികള്‍ ഇമെയില്‍ വഴിയാണ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നത്.

ഒരിക്കലും അവര്‍ ലിങ്ക് അയയ്ക്കാറില്ല എന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, സൈറ്റ് നിയമാനുസൃതമാണെന്ന് സ്ഥിരീകരിക്കാതെ അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കരുത്. കൂടാതെ നിങ്ങളുടെ ഇമെയിലിലെ ലിങ്കില്‍ ക്ലിക്കുചെയ്യുന്നതിന് പകരം മറ്റൊരു വിന്‍ഡോയില്‍ സൈറ്റ് തുറക്കുക എന്നതും തട്ടിപ്പകാരില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മെ സഹായിക്കും.

Tags:    

Similar News