പുതിയ ഒരു കളറില്‍ കൂടി ഐഫോണ്‍ ഇറങ്ങുമ്പോള്‍ സ്‌കൈ ബ്ലൂ ആയിരിക്കുമോ തെരഞ്ഞെടുക്കുന്നത്? ബസ് മോഡലും അള്‍ട്രാ സ്ലിംമും പ്രോയും പ്രോമാക്‌സും അടക്കം നാല് ബ്രാന്‍ഡുകള്‍; ഐഫോണ്‍ 17 നെക്കുറിച്ചുള്ള സൂചനകളാല്‍ നിറഞ്ഞ് സോഷ്യല്‍ മീഡിയ

Update: 2025-04-29 05:50 GMT

ഐഫോണിന്റെ പുതിയ മോഡലായ ഐഫോണ്‍ 17 വിപണിയില്‍ എത്തുകയാണ്. ബസ് മോഡലും അള്‍ട്രാ സ്ലിംമും പ്രോയും പ്രോമാക്‌സും അടക്കം നാല് ബ്രാന്‍ഡുകളാണ് എത്തുന്നത്. ഈ പുതിയ മോഡലിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി സൂചനകളാണ് പ്രചരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നതായിട്ടും പറയപ്പെടുന്നുണ്ട്. നാല് വ്യത്യസ്ത നിറങ്ങളിലായിരിക്കും പുതിയ ഫോണ്‍ എത്തുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത സ്‌ക്കൈബ്ലൂ കളറിലായിരിക്കും ഒരു മോഡല്‍ പുറത്തിറങ്ങുക എന്നാണ്.

മജിന്‍ബു എന്ന വിദഗ്ധനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്ത ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 16 പ്രോയും പുറത്തിറക്കിയപ്പോള്‍ ഇത്തരത്തില്‍ വ്യത്യസ്തമായ നിറങ്ങളിലായിരുന്നു അവ എത്തിയത്. ഐഫോണ്‍ 17 പുറത്തിറങ്ങുന്നത് ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്വറല്‍ ടൈറ്റാനിയം, ഡെസര്‍ട്്ട ടൈറ്റാനിയം എന്നീ നിറങ്ങളിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. ഇവയില്‍ ഏതെങ്കിലും ഒരു നിറത്തിന് പകരമായിരിക്കും സ്‌ക്കൈബ്ലൂ നിറത്തിലെ ഐഫോണ്‍ എത്തുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പല ഐഫോണ്‍ പ്രേമികളും സ്‌ക്കൈബ്ലൂവിനോട് യോജിക്കുന്നില്ല എന്നാണ് പോസ്റ്റുകള്‍ ഇടുന്നത്.

എന്തിനാണ് ഗ്രേകളറിന്റെ ഷേഡുകള്‍ ഉപയോഗിക്കുന്നത് എന്നാണ് അവരില്‍ പലരും ചോദിക്കുന്നത്. എന്നാല്‍ മജിന്‍ബു അവകാശപ്പെടുന്നത് സ്‌ക്കൈബ്്ളൂ കളറില്‍ തന്നെ ആയിരിക്കും ഇക്കുറി ഐഫോണ്‍ 17 ന്റെ ഒരു മോഡല്‍ പുറത്തു വരിക എന്നതാണ്. ആപ്പിളിന്റെ ലാബുകളില്‍ നിരന്തരമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ഈ നിറം അവര്‍ പ്രത്യേകമായി തെരഞ്ഞെടുത്തത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നതെന്നും മജിന്‍ബു പറയുന്നു.

ഐഫോണ്‍ 17 ന്റെ പ്രോട്ടോടൈപ്പുകള്‍ പലതും സ്‌ക്കൈബ്ലൂ നിറത്തിലുള്ളതാണ് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 2021 ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 13 ന്റെ മോഡലുകല്‍ ഒന്ന് സീറാ ബ്ലൂ ആയിരുന്നു. സമൂഹമാധ്യമമായ എക്സില്‍ പല ഐഫോണ്‍ ആരാധകരും ഇപ്പോള്‍ പുറത്തിറക്കുന്ന മോഡലിനും നീലനിറം ആണെന്നതിനോട് യോജിക്കുന്നില്ല. തീരെ മങ്ങിയ നിറമാണ് ഇതെന്നും ചിലര്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ സ്‌ക്കൈബ്ലൂവിനെ അനുകൂലിക്കുന്നവരും ഇപ്പോള്‍ സജീവമാണ്. അതേ സമയം മറ്റ് ചിലരാകട്ടെ പുതിയ മോഡലിന്റെ നിറത്തെ കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് പറയുന്നത്.

ഇക്കാര്യം പുറത്തുവിട്ട മജിന്‍ബു തന്നെ നേരത്തേ നടത്തിയ ഇത്തരം വെളിപ്പെടുത്തലുകള്‍ ശരിയല്ലായിരുന്നു എന്ന് തെളിഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഒക്ടോബറിലും ഇയാള്‍ നടത്തിയ ഇത്തരം പ്രഖ്യാപനങ്ങള്‍ പൊളിഞ്ഞ കാര്യവും അവര്‍ എടുത്തുകാട്ടുന്നു. ഏതായാലും ഐഫോണ്‍ 17 യുടെ വരവ് മറ്റ് പല മോഡലുകളും പുറത്തിറങ്ങിയതിനേക്കാള്‍ സംഭവബഹുലമാകാനാണ് സാധ്യത.

Tags:    

Similar News