ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടി; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പരിക്കറ്റ് പറ്റി പുറത്ത്; പരമ്പര ന്ഷടമാകും

Update: 2024-10-14 11:36 GMT

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് മുമ്പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി. പരമ്പരയില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പുറത്തായി. നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരത്തിന് പരമ്പര നഷ്ടമാവുക. 9 മാസമെങ്കിലും കാമറൂണ്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പര്യടനം, ഐപിഎല്‍, ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലും താരത്തിന് കളിക്കാനാകില്ല. ജൂണില്‍ നടക്കുന്ന ഡബ്ല്യുടിസി ഫൈനല്‍ (ഓസ്ട്രേലിയ യോഗ്യത നേടിയാല്‍), അടുത്ത വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പര്യടനം എന്നിവ കാമറൂണിന് ലഭ്യമായേക്കും.



കഴിഞ്ഞ വര്‍ഷം ഓവലില്‍ ഓസ്ട്രേലിയയെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കൊണ്ടുപോകുന്നതില്‍ ഗ്രീന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കൂടാതെ ടീം കിരീടം നേടുകയും ചെയ്തു. പരിചയസമ്പന്നനായ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ ഓപ്പണറായും താരം തിളങ്ങി. തേസമയം ഓസ്ട്രേലിയ യുവ ഓള്‍റൗണ്ടറുടെ അഭാവത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കായി മറ്റൊരു ബൗളിങ് ഓപ്ഷന്‍ കണ്ടെത്തിയേക്കാം. ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ സ്മിത്ത് ഓപ്പണ്‍ ചെയ്യില്ലെന്ന് ഓസ്ട്രേലിയന്‍ ചീഫ് സെലക്ടര്‍ ജോര്‍ജ്ജ് ബെയ്ലി സ്ഥിരീകരിച്ചു.

Tags:    

Similar News