ടി20യില്‍ അഭിഷേക് ശര്‍മ ഒന്നാമത്; ട്രാവിസ് ഹെഡിനെ പിന്തള്ളി നേട്ടം; ടെസ്റ്റ് ഓള്‍ റൗണ്ടറില്‍ നമ്പര്‍ വണ്‍ രവീന്ദ്ര ജഡേജ; ബാറ്റര്‍ ജോ റൂട്ട്; ബൗളര്‍മാരില്‍ എതിരാളികളില്ലാതെ ബുംറ

ടി20യില്‍ അഭിഷേക് ശര്‍മ ഒന്നാമത്; ട്രാവിസ് ഹെഡിനെ പിന്തള്ളി നേട്ടം

Update: 2025-07-30 11:40 GMT

ദുബായ്: ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നേട്ടം. ടി20 ബാറ്റര്‍മാരില്‍ ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ ഒന്നാമതെത്തി. ഓസിസ് താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് നേട്ടം. തിലക് വര്‍മയാണ് പട്ടികയില്‍ മൂന്നാമത്. പുതിയ ടെസ്റ്റ് റാങ്കിങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഒന്നാമത്.

ബാറ്റര്‍മാരുടെ പട്ടികയില്‍ അദ്യപത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും മൂന്ന് ഇംഗ്ലണ്ട് താരങ്ങളും ഇടംപിടിച്ചു. ഋഷഭ് പന്ത് ഏഴാമതും യശ്വസി ജയ്സ്വാള്‍ എട്ടാമതും ശുഭ്മാന്‍ ഗില്‍ ഒന്‍പതാമതുമാണ് പട്ടികയില്‍. ഓസിസ് താരം കെയ്ന്‍ വില്യംസണ്‍ ആണ് പട്ടികയില്‍ രണ്ടാമത്. പട്ടികയില്‍ ഒന്നാമതുള്ള ജോ റൂട്ടിന് 904 പോയിന്റും കെയ്ന്‍ വില്യംസിന് 867 പോയിന്റുമാണ് ഉള്ളത്.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശ് താരം മെഹ്ദി ഹസന്‍ മിറാസ് ആണ് രണ്ടാമത്. ജോ റൂട്ട് പട്ടികയില്‍ ഏഴാമത് ആണ്. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ താരം കാസിഗോ റബാദ രണ്ടാമതും ഓസിസ് നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്നാമതുമാണ്. ബുംറയെ കൂടാതെ ആദ്യ ഇരുപതില്‍ രവീന്ദ്ര ജഡേജയും ഇടംപിടിച്ചു. പതിനാലാമതാണ് ജഡേജ.

Tags:    

Similar News