ഏഷ്യാകപ്പില്‍ വിജയത്തോടെ തുടങ്ങി അഫ്ഗാനിസ്ഥാന്‍; ഹോങ്കോങ്ങിനെ കീഴടക്കിയത് 94 റണ്‍സിന്; ഹോങ്കോങ്ങിനായി ഒറ്റയ്ക്ക് പൊരുതി ബാബര്‍ ഹയാത്ത്
ഏഷ്യാകപ്പില്‍ വിജയത്തോടെ തുടങ്ങി അഫ്ഗാനിസ്ഥാന്‍
അബുദാബി: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന് വിജയം. ഹോങ്കോങ്ങിനെ 94 റണ്‍സിനാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. 189 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഹോങ്കോങ്ങിന്റെ പോരാട്ടം 94 റണ്‍സില്‍ അവസാനിച്ചു. 39 റണ്‍സെടുത്ത ബാബര്‍ ഹയാത്തിന്റെ ഇന്നിങ്‌സാണ് ഹോങ്കോങ്ങിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
ഹോങ്കോങ്ങിന് 20 ഓവറില്‍ ഒന്‍പതുവിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഹോങ്കോങ്ങ് ഒരു ഘട്ടത്തില്‍ 5 ന് 43 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരറ്റത്ത് ഉറച്ചു നിന്നു പൊരുതിയ ബാബര്‍ ഹയാത്തിന് പിന്തുണ നല്‍കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. 16 റണ്‍സെടുത്ത യാസിം മുര്‍താസയാണ് രണ്ടക്കം കടന്ന മറ്റൊരു ഹോങ്കോങ് ബാറ്റര്‍.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. 52 പന്തില്‍ 3 സിക്സും 6 ഫോറും അടിച്ച് 73 റണ്‍സുമായി പുറത്താകാതെ നിന്ന സിദ്ദിഖുല്ല അടലിന്റെ മികച്ച ബാറ്റിങാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അസ്മതുല്ല ഒമര്‍സായിയും അര്‍ധ സെഞ്ച്വറി നേടി. താരമാണ് വമ്പനടികളുമായി കളം വാണത്. 5 സിക്സും 2 ഫോറും സഹിതം ഒമര്‍സായ് 21 പന്തില്‍ 53 റണ്‍സ് വാരി.മുഹമ്മദ് നബിയാണ് തിളങ്ങിയ മറ്റൊരാള്‍. കാരം 26 പന്തില്‍ 33 റണ്‍സെടുത്തു.