വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്; ബൗളിംഗ് നിരയെ നയിക്കാന്‍ ബുമ്രയും; സഞ്ജു തുടരും; ജയ്‌സ്വാളും ശ്രേയസ് അയ്യരും കാത്തിരിക്കണം; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായി തുടരും. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ബിസിസിഐ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും പങ്കെടുത്തു.
സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ ടീമിലെത്തി. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയുമാണ് പേസര്‍മാരായി ബുമ്രക്കൊപ്പം ടീമിലുള്ളത്. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേലും ടീമിലുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ടീം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മൂന്നു മണിയോടെയാണ് വാര്‍ത്താ സമ്മേളനം തുടങ്ങിയത്. മുംബൈയിലെ കനത്ത മഴ കാരണം ബിസിസിഐ പ്രതിനിധികളില്‍ പലരും വൈകിയാണ് ബിസിസിഐ ആസ്ഥാനത്തെത്തിയത്. യശസ്വി ജയ്‌സ്വാളിനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ ഇടംകണ്ടെത്താനായില്ല.
അടുത്തമാസം 9ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആറാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം. ഇന്ത്യക്കും പാകിസ്ഥാനും യുഎഇക്കും പുറമെ ഒമാന്‍ കൂടി അടങ്ങുന്നതാണ് എ ഗ്രൂപ്പ്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പാക്കി തിരിച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം ആദ്യ നാലിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിലേക്ക് യോഗ്യത നേടുക. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് പരിഗണിച്ച് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം:
ബാറ്റേഴ്‌സ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍(വൈസ് ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ, തിലക് വര്‍മ്മ
ഓള്‍റൗണ്ടര്‍മാര്‍: അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ.
വിക്കറ്റ് കീപ്പര്‍മാര്‍: ജിതേഷ് ശര്‍മ,സഞ്ജു സാംസണ്‍
സ്പിന്നര്‍മാര്‍: കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി
പേസ് ബൗളര്‍മാര്‍: ജസ്പ്രീത് ബുമ്ര അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ
ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം
സെപ്റ്റംബര്‍ 9 (ചൊവ്വ): അഫ്ഗാനിസ്ഥാന്‍ vs ഹോങ്കോംഗ്
സെപ്റ്റംബര്‍ 10 (ബുധന്‍): ഇന്ത്യ vs യുഎഇ
സെപ്റ്റംബര്‍ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ്
സെപ്റ്റംബര്‍ 12 (വെള്ളി): പാകിസ്ഥാന്‍ vs ഒമാന്‍
സെപ്റ്റംബര്‍ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക
സെപ്റ്റംബര്‍ 14 (ഞായര്‍): ഇന്ത്യ vs പാകിസ്ഥാന്‍
സെപ്റ്റംബര്‍ 15 (തിങ്കള്‍): ശ്രീലങ്ക vs ഹോങ്കോംഗ്
സെപ്റ്റംബര്‍ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍ 17 (ബുധന്‍): പാകിസ്ഥാന്‍ vs യുഎഇ
സെപ്റ്റംബര്‍ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍
സെപ്റ്റംബര്‍ 19 (വെള്ളി): ഇന്ത്യ vs ഒമാന്‍
സൂപ്പര്‍ 4 ഘട്ടം
സെപ്റ്റംബര്‍ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 21 (ഞായര്‍): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് എ ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 24 (ബുധന്‍): ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് എ ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയര്‍ 2 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 2
സെപ്റ്റംബര്‍ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയര്‍ 1 vs ഗ്രൂപ്പ് ബി ക്വാളിഫയര്‍ 1
ഫൈനല്‍: സെപ്റ്റംബര്‍ 28 (ഞായര്‍)