സിറാജിനെ നാണംകെടുത്തു ഓസ്‌ട്രേലിയന്‍ കാണികള്‍; താരം ബൗളിങ്ങിനായി എത്തിയപ്പോള്‍ കൂകല്‍: ഹെഡിന് നല്‍കിയ യാത്രയയപ്പിനുള്ള പകരം ചോദിച്ച് ഓസീസ് ആരാധകര്‍; വീഡിയോ
ബോര്‍ഡര്‍ ഗവാക്‌സര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിനം മഴ കാരണം നിര്‍ത്തലാക്കി. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിഗിന് അയച്ചു. മത്സരം 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 28 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ നില്‍ക്കുന്നത്.
എന്നാല്‍ മത്സരത്തില്‍ നാടകീയമായ സംഭവ വികാസങ്ങള്‍ക്കാണ് ആരാധകര്‍ ഇപ്പോള്‍ സാക്ഷിയാകുന്നത്. ബോളര്‍ മുഹമ്മദ് സിറാജ് പന്തെറിയാന്‍ വന്നപ്പോള്‍ ഓസ്ട്രേലിയന്‍ കാണികള്‍ അദ്ദേഹത്തെ കൂവുകയായിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്, മുഹമ്മദ് സിറാജ് എന്നിവര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിലൂടെ സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും, ഹെഡിന് മാച്ച് വാര്‍ണിംഗും ഐസിസി നല്‍കിയിരുന്നു.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ കാണികള്‍ വളരെ മോശമായിട്ടാണ് സിറാജിനോട് പെരുമാറിയത്. രണ്ടാം ടെസ്റ്റില്‍ നടന്ന ബാക്കിയാണോ ഗബ്ബയിലും നടക്കുന്നത് എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
ഇനിയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായതാണ്. ബാക്കിയുള്ള മൂന്നു ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചില്ലെങ്കില്‍ ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിക്കാന്‍ ടീമിന് സാധിക്കില്ല.