പരമ്പര തുടങ്ങിയപ്പോള്‍ ക്രിക്കറ്റിലെ രാജാവ് എന്ന് വാഴ്ത്തിയ മാധ്യമം; പരമ്പര പാതി പിന്നിടുമ്പോള്‍ ക്ലൗണ്‍ കോഹ് ലി എന്ന് പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍; രാജാവ് എന്ന് പുകഴ്ത്തിയവരെ കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യന്‍സ്

Update: 2024-12-27 07:51 GMT

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ പത്രങ്ങള്‍ വിരാട് കോഹ് ലിയുടെ മുഖമായിരുന്നു നിറഞ്ഞ് നിന്നിരുന്നത്. കാലങ്ങള്‍ നീണ്ട പോരാട്ടം എന്ന തലക്കെട്ടോടെ മാധ്യമങ്ങള്‍ കോഹ് ലിയെ കൊണ്ടാടി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തുടങ്ങുന്നതിന് മുന്നേയുള്ള മാധ്യമങ്ങളുടെ വാഴ്ത്തലായിരുന്നു ഇത്. എന്നാല്‍ മത്സരം തുടങ്ങി പാതിയാകുമ്പോള്‍ ഇതേ മാധ്യമങ്ങള്‍ തന്നെ കോഹ് ലിയെ പരിഹസിക്കുന്നതാണ് കാണുന്നത്. അതേ മാധ്യമങ്ങള്‍ തന്നെ കോഹ് ലിക്ക് ഒരു കോമാളിയുടെ പര്യവേഷം നല്‍കിയിരിക്കുകയാണ്. ബോക്‌സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റിനിടെ ഓസ്‌ട്രേലിയന്‍ അരങ്ങേറ്റക്കാരന്‍ സാം കോന്‍സ്റ്റാസിനെ തോള്‍ കൊണ്ട് ഇടിച്ചതിനാണ് ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ് ലിയെ പരിഹസിച്ചത്. ക്ലൗണ്‍, ക്രൈ ബേബി എന്നിങ്ങനെയുള്ള പരിഹാസ പദാവലികളാണ് മാധ്യമങ്ങള്‍ മുദ്രകുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയല്‍ എത്തുന്ന പ്രമുഖ താരങ്ങളെ ലക്ഷ്യമിടുന്ന പതിവ് രീതിയാണ് ഇത്.

മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ പത്താം ഓവറിന്റെ അവസാനത്തില്‍ കോഹ്ലി ഓസ്ട്രേലിയന്‍ അരങ്ങേറ്റക്കാരന്റെ തോളില്‍ തട്ടിയതാണ് സംഭവം. ഇത് ഇരു താരങ്ങളും തമ്മിലുള്ള വാഗ്വാദത്തിന് കാരണമായി. മറ്റൊരു ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ രണ്ട് കളിക്കാര്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. ഓസ്ട്രേലിയന്‍ പത്രമായ 'ദ വെസ്റ്റ് ഓസ്ട്രേലിയന്‍' 'ക്ലൗണ്‍ കോഹ്ലി' എന്ന തലക്കെട്ട് ഉപയോഗിച്ചാണ് കോഹ്ലിയെ വിമര്‍ശിച്ചത്.

ലേഖനത്തിലെ സ്ലഗ് ഇങ്ങനെയായിരുന്നു: ''കൗമാരക്കാരുടെ സ്വപ്‌ന ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇന്ത്യന്‍ സൂക്ക് ദയനീയമായ തിരിച്ചടി നേരിട്ടു.'' ടാസ്മാനിയന്‍ മേഖലയിലെ 'സൂക്ക്' എന്നത് ഒരു ഭീരുവായ വ്യക്തിയെ, പ്രത്യേകിച്ച് ഒരു ചെറുപ്പക്കാരനെയോ കരയുന്ന കുട്ടിയെയോ സൂചിപ്പിക്കുന്നു. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.12 പ്രകാരം വ്യാഴാഴ്ച ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘിച്ചതിന് കോഹ്ലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും വിധിച്ചു. അനാവശ്യമായി എതിര്‍താരവുമായി ഫിസിക്കല്‍ കോണ്‍ടാക്ട് ഉണ്ടാക്കിയതിന് മാച്ച് ഫീയുടെ 20 ശതമാനം ഫൈനാണ് പിഴ ചുമത്തിയിരിക്കുന്നത്.

നേരത്തെ അനാവശ്യ ഇടപെടല്‍ നടത്തിയ കോഹ്ലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഓസീസ് ഇതിഹാസമായ റിക്കി പോണ്ടിങ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്ന് മാത്രമല്ല 'ഏതു തരത്തിലുള്ള അനുചിതമായ ഫിസിക്കല്‍ കോണ്‍ടാക്ടും ക്രിക്കറ്റില്‍ നിരോധിച്ചിരിക്കുന്നു. കളിക്കാര്‍ മനഃപൂര്‍വ്വം, അശ്രദ്ധമായോ അല്ലാതെയോ മറ്റൊരു കളിക്കാരന്റെയോ അമ്പയറിന്റെയോ അടുത്തേക്ക് നടക്കുകയോ തോളില്‍ തട്ടുകയോ ചെയ്താല്‍, പരിധികളില്ലാതെ, ഈ നിയന്ത്രണം ലംഘിക്കും' എന്ന് ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News