ടി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നവരില്‍ കോഹ്‌ലിയെ മറികടന്ന് ബാബര്‍ അസം; ലക്ഷ്യം രോഹിത്; റെക്കോര്‍ഡിന് അരികെ താരം

Update: 2024-11-19 06:00 GMT

ന്യൂഡല്‍ഹി: ടി20 രാജ്യാന്തര മത്സരങ്ങളില്‍ വിരാട് കോഹ് ലിയെ മറികടന്ന് ബാബര്‍ അസം. ടി20ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ കോഹ് ലിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്് ബാബര്‍ അസം. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഇനി രോഹിത് ശര്‍മയാണ് ബാബര്‍ അസമിന്റെ മുന്നിലുള്ളത്. 40 റണ്‍സ് കൂടി സ്വന്തം പേരില്‍ ചേര്‍ക്കാന്‍ സാധിച്ചാല്‍ രോഹിത്തിനെയും മറികടന്ന് ബാബര്‍ അസമിന് റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടാന്‍ സാധിക്കും.

നിലവില്‍ 119 ഇന്നിംഗ്‌സുകളില്‍ നിന്ന് 40.30 ശരാശരിയില്‍ 4192 റണ്‍സാണ് ബാബര്‍ അസം നേടിയത്. 36 അര്‍ധസെഞ്ചുറികളുടെയും മൂന്ന് സെഞ്ചുറികളുടെയും അകമ്പടിയോടെയാണ് ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. 129.22 ആണ് സ്‌ട്രൈക്ക് റേറ്റ്. ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലാണ് കോഹ് ലിയെ ബാബര്‍ അസം പിന്തള്ളിയത്. മുന്‍ പാകിസ്ഥാന്‍ നായകന് കോഹ്ലിയെ മറികടക്കാന്‍ 38 റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് മത്സരത്തില്‍ അദ്ദേഹം 41 റണ്‍സ് നേടിയത്. 4188 ആണ് കോഹ് ലിയുടെ ടി20ലെ സമ്പാദ്യം. 4231 റണ്‍സുമായാണ് രോഹിത് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

കോഹ് ലിയും രോഹിതും ടി20 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചതിനാല്‍ രോഹിത്തിന്റെ റെക്കോര്‍ഡ് ബാബര്‍ അസമിന് എളുപ്പത്തില്‍ മറികടന്ന് ഒന്നാമത് എത്താന്‍ സാധിക്കും. കൂടാതെ പാകിസ്ഥാന് വേണ്ടി ഇനിയും വര്‍ഷങ്ങളോളം കളിക്കാനുള്ള സാധ്യത ബാബര്‍ അസമിന്റെ മുന്നിലുണ്ട്. അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്,ജോസ് ബട്ട്ലര്‍, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ തൊട്ടുതാഴെയുള്ളവര്‍.

Tags:    

Similar News