ബുംറ ഷൂ അഴിച്ചപ്പോള്‍ എന്തോ വസ്തു പുറത്ത് ചാടി; കളിയില്‍ ആധിപത്യം നേടാന്‍ നേടാന്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിക്കുന്നുവെന്ന് ഒസീസ് ആരാധകന്‍; ഐസിസി അന്വേഷിക്കണമെന്ന് ആവശ്യം; പരിഹസിച്ച് അശ്വിന്‍
സ്റ്റാന്‍ഡ് ഇന്‍ നായകന്‍ ജസ്പ്രീത് ബുംറ ഇന്ന് പന്തെറിയില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ ഇത് പ്രതീക്ഷിച്ചത് ആയിരുന്നു. എന്തായാലും അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. താരത്തിന്റെ അഭാവം മുതലെടുത്ത് ഇന്ത്യയെ സിഡ്‌നി ടെസ്റ്റില്‍ ആറ് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 58-3 എന്ന സ്‌കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഗംഭീറിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ടീം തോല്‍വി സമ്മതിക്കുന്നത്.
എന്തായാലും ബുംറയെ തടയുന്നതിലും അദ്ദേഹത്തെ പൂട്ടുന്നതിലും എല്ലാം പരാജയപ്പെട്ട ഓസ്ട്രേലിയന്‍ താരങ്ങള്‍ നിന്നപ്പോള്‍ അവരുടെ കടുത്ത ആരാധകര്‍ മറ്റൊരു അടവുമായി ഇറങ്ങി. ജസ്പ്രീത് ബുംറ കളിയില്‍ അനാവശ്യ ആധിപത്യം നേടാന്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഓസ്ട്രേലിയന്‍ അനുയായിയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പന്ത് ചുരണ്ടുന്നതിനായി ഉപയോഗിക്കുന്ന സാന്‍ഡ് പേപ്പര്‍ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. സംഭവത്തില്‍ ഐസിസി അന്വേഷണം നടത്തുമെന്ന് ചൂണ്ടിക്കാട്ടി ഒരു ആരാധകന്‍ എക്‌സില്‍ വീഡിയോ സഹിതമിട്ട കുറിപ്പാണ് ഇപ്പോര്‍ വൈറലായിരിക്കുന്നത്.
വീഡിയോ പ്രചരിക്കുന്നതിന് പിന്നാലെ അശ്വിന്‍ ബുംറക്ക് പിന്തുണയുമായി രംഗത്ത് എത്തി. വീഡിയോ റീ ട്വീറ്റ് ചെയ്ത അശ്വിന്‍ അത് ഫിംഗര്‍ പ്രൊട്ടക്ഷന്‍ പാഡാണെന്ന് അശ്വിന്‍ കുറിച്ചു. വീഡിയോയില്‍, ബുംറ തന്റെ ഷൂ അഴിച്ചുമാറ്റുന്നതും അതിനുള്ളില്‍ നിന്ന് എന്തോ വീഴുന്നതും കാണാം. അത് എന്താണെന്ന് വ്യക്തമല്ല, എന്നിരുന്നാലും, മിക്ക ഫാസ്റ്റ് ബൗളര്‍മാര്‍ക്കും അവരുടെ ഡെലിവറി സ്ട്രൈഡില്‍ സുഖപ്രദമായ ലാന്‍ഡിംഗ് ഉറപ്പാക്കുന്നതിന് സാധാരണയായി ഷൂസിനുള്ളില്‍ ഉപയോഗിക്കുന്ന പ്രൊട്ടക്ഷന്‍ പാഡ് ആണെന്ന് മറ്റ് താരങ്ങളും പറയുന്നുണ്ട്. അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം പരിക്ക് പറ്റിയ ബുംറ കളിച്ചിരുന്നില്ല.