ചാമ്പ്യൻസ് ട്രോഫി 2025: വിരാട് കോഹ്‌ലിക്കെതിരെ നടപടിയെടുക്കാൻ ബിസിസിഐ; താരത്തിന് ഇത്രയും അഹങ്കാരത്തിന്റെ ആവശ്യമില്ലെന്ന് ആരാധകർ

Update: 2025-02-17 16:46 GMT

ഈ മാസം നടക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇപ്പോള്‍ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ഈ ടൂര്‍ണമെന്റില്‍ കപ്പ് ജേതാക്കളായെ തീരു.

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പ് ബിസിസിഐ കടുത്ത നിര്‍ദേശങ്ങള്‍ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിലെ പ്രധാന നിര്‍ദേശമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഭാര്യമാരോ, മാധ്യമ ഉപദേഷ്ടാക്കളോ, പ്രത്യേക ഭക്ഷണം പാകം ചെയ്യാനായി കുക്കുളോ അനുവദനീയമല്ല എന്നത്. എന്നാല്‍ ഈ നിര്‍ദേശം വിരാട് കോഹ്ലി പാലിച്ചില്ല.

ദുബായില്‍ വെച്ച് ഒരു പ്രാദേശിക ക്രിക്കറ്റ് ടീം മാനേജരോട് തന്റെ ഇഷ്ട ഭക്ഷണത്തിന്റെ കാര്യം പറയുകയും അത് എത്തിക്കുകയും ചെയ്തു. ഇതോടെ സംഭവം വന്‍ വിവാദങ്ങളിലേക്കാണ് പോയത്. താരം മാത്രം എന്ത് കൊണ്ടാണ് ബിസിസിഐയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐ നടപടി സ്വീകരിക്കും.

ഫെബ്രുവരി 20 നു ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് 23 ന് പാകിസ്താനെതിരെയും. ന്യുസിലാന്‍ഡുമായുള്ള മത്സരം മാര്‍ച്ച് 2 നാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

Tags:    

Similar News