ഐപിഎല്ലില്‍ നിന്ന് പിന്മാറി ബെന്‍ ഡക്കറ്റ്; പിന്‍മാറ്റം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു; നിയമ നടപടിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്?

ഐപിഎല്ലില്‍ നിന്ന് പിന്മാറി ബെന്‍ ഡക്കറ്റ്

Update: 2026-03-26 07:32 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് അപ്രതീക്ഷിത തിരിച്ചടി. സൂപ്പര്‍ താരം ബെന്‍ ഡക്കറ്റ് ഐപിഎല്ലില്‍ നിന്ന് പിന്മാറി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതായി ബെന്‍ ഡക്കറ്റ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് വേണ്ടി തന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതെന്ന് ഡക്കറ്റ് പറഞ്ഞു. ഐപിഎല്ലില്‍ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുത്തത് ഏറെ ആലോചിച്ചാണ് എന്നും താരം കുറിച്ചു. ഡല്‍ഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഷസ് പരമ്പരയിലെ മോശം പ്രകടനമാണ് താരത്തെ ഐപിഎല്‍ ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഷസ് പരമ്പരയില്‍ ആകെ 221 റണ്‍സാണ് താരം നേടിയത്. ടി20 ലോകകപ്പില്‍ ഒരു മത്സരം പോലും ഡക്കറ്റ് കളിച്ചിരുന്നില്ല.

അതേ സമയം,താരത്തിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മത്സരങ്ങളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ക്ലബ്ബുമായി ആലോചിച്ച് എടുത്തതാണെങ്കില്‍ പ്രശ്നമില്ല. അല്ലെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നിയമ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News