സെന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഏഷ്യന്‍ ബൗളര്‍; വസിം അക്രത്തിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി ജസ്പ്രീത് ബുംറ
സെന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഏഷ്യന്‍ ബൗള
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഇന്നലെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഏഷ്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡിലേക്കാണ് താരം എത്തിയത്. സെന രാജ്യങ്ങളെന്നാണ് ഈ ക്രിക്കറ്റിംഗ് രാജ്യങ്ങളെ പൊതുവേ വിളിക്കുന്നത്.
കരിയറില്‍ താരം ഇതുവരെ വീഴ്ത്തിയ 205 ടെസ്റ്റ് വിക്കറ്റുകളില്‍ 147ഉം സെന രാജ്യങ്ങളിലാണ്. അക്രം 146 വിക്കറ്റുകളാണ് നേടിയത്. 104 ടെസ്റ്റ് കളിച്ചിട്ടുള്ള പാക് ഇതിഹാസതാരം വസീം അക്രമിന്റെ റെക്കോര്‍ഡാണ് ബുംറ വെറും 45-ാം ടെസ്റ്റിലൂടെ പഴങ്കഥയാക്കിയത്. ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. സെന രാജ്യങ്ങളില്‍ 141 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
സെന രാജ്യങ്ങളിലെ ബുംറയുടെ വിക്കറ്റ് നേട്ടം
ഓസ്‌ട്രേലിയ - 12 മത്സരങ്ങളില്‍ നിന്ന് 64 വിക്കറ്റ്
ദക്ഷിണാഫ്രിക്ക - 8 മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകള്‍
ഇംഗ്ലണ്ട് - 10 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റ്
ന്യൂസിലന്‍ഡ് - 2 മത്സരങ്ങളില്‍ 6 വിക്കറ്റ്
സെന, വസിം അക്രം, ഏഷ്യന്‍ ബൗളര്‍, ബുംറ