മൂന്ന് വീതം വിക്കറ്റുമായി ലുങ്കി എന്‍ഗിഡിയും നടരാജനും; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ എറിഞ്ഞിട്ട് ഡല്‍ഹി; അക്സറിനും സംഘത്തിനും ജയിക്കാന്‍ 142 റണ്‍സ്; ലക്നൗവില്‍ തിളങ്ങിയത് 36 റണ്‍സെടുത്ത അബ്ദുല്‍ സമദ് മാത്രം; ഡല്‍ഹിക്കും ബാറ്റിങ്ങ് തകര്‍ച്ച

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 142 റണ്‍സ് വിജയലക്ഷ്യം.

Update: 2026-04-01 17:01 GMT

ലക്നൗ: ഐപിഎല്ലില്‍ ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ച ഇന്നത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 142 റണ്‍സ് വിജയലക്ഷ്യം.18.4 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്തായി.ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഡല്‍ഹി നായകന്‍ അക്ഷര്‍ പട്ടേലിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഡല്‍ഹി ബൗളര്‍മാര്‍ കാഴ്ച്ചവച്ചത്.മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ലുങ്കി എന്‍ഗിഡി, ടി. നടരാജന്‍ എന്നിവരാണ് ലക്നൗവിനെ തകര്‍ത്തത്. 25 പന്തില്‍ 36 റണ്‍സടിച്ച അബ്ദുല്‍ സമദാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഋഷഭ് പന്തുള്‍പ്പടെ നാലു മുന്‍നിര ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്തായതാണ് ലക്നൗവിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ഋഷഭ് പന്ത് (7), എയ്ഡന്‍ മാര്‍ക്രം (11), നിക്കോളാസ് പുരാന്‍ (8), മുകുള്‍ ചൗധരി (14), മുഹമ്മദ് ഷമി (1) തുടങ്ങിയവരെല്ലാം കുറഞ്ഞ സ്‌കോറില്‍ കൂടാരംകയറി.ആയുഷ് ബദോനിയും ആന്റിച്ച് നോര്‍ക്യയും മുഹ്‌സന്‍ ഖാനും റണ്ണൊന്നുമെടുക്കാതെയും മടങ്ങി.മിച്ചല്‍ മാര്‍ഷും (28 പന്തില്‍ 35) ബാറ്റിങ്ങില്‍ പിടിച്ചുനിന്നു.15 റണ്‍സുമായി ഷഹബാസ് അമന്‍ പുറത്താകാതെ നിന്നു.

71 റണ്‍സെടുക്കുന്നതിനിടെ ലക്നൗവിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്ത ശേഷമായിരുന്നു കൂട്ടത്തകര്‍ച്ച.മധ്യനിരയില്‍ അബ്ദുല്‍ സമദിനു പുറമേ, മുകുള്‍ ചൗധരി (14), ഇംപാക്ട് പ്ലേയര്‍ ഷഹബാസ് അഹമ്മദ് (15) എന്നിവരും രണ്ടക്കം കടന്ന കുല്‍ദീപ് യാദവ് രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മുകേഷ് കുമാര്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും മൂന്നോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി ലഖ്‌നൗവിനെ സമ്മര്‍ദത്തിലാക്കി. അക്ഷറും മൂന്നോവറില്‍ 17 റണ്‍സാണ് വഴങ്ങിയാണ് 1 വിക്കറ്റ് നേടിയത്.മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയും തകര്‍ച്ചയിലാണ്.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 31 ന് 4 എന്ന നിലയിലാണ് ക്യാപിറ്റല്‍സ്

Tags:    

Similar News