സഞ്ജു സാംസന് വീണ്ടും തിരിച്ചടി; ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തില്‍ സഞ്ജു അടിച്ചത് വെറും 10 റണ്‍സ്; താരത്തിന് പിഴച്ചത് സ്ലോ ബോളിന്റെ മുന്നിൽ; കടുത്ത നിരാശയിൽ മലയാളി ആരാധകർ...!

Update: 2024-10-09 14:31 GMT

ഡൽഹി: ഇന്ത്യvsബംഗ്ലാദേശ് മത്സരത്തിൽ എല്ലാവരും വലിയ പ്രതീക്ഷയിൽ ആയിരിന്നു കാത്തിരുന്നത്. പ്രത്യേകിച്ച് മലയാളികൾ. കാരണം കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരത്തിന്റെ മുത്തായ സഞ്ജു സാംസൺ ഈ കളിയിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ മലയാളികൾ എല്ലാം ഒന്നടങ്കം കാത്തിരിക്കുകയായിരിന്നു. ഇപ്പോഴിതാ ഡൽഹിയിൽ നിന്നും ഒരു സങ്കടകരമായ വാർത്തയാണ് വരുന്നത്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ബാറ്റിംഗ് അനുകൂല സാഹചര്യം മുതലാക്കാന്‍ കഴിയാതെ സഞ്ജു സാംസണ്‍ പുറത്തായ എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആദ്യ ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ രണ്ട് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയ ശേഷമാണ് താരം പുറത്തായിരിക്കുന്നത്.

രണ്ടാം ഓവറിലെ അവസാന പന്തില്‍ മിഡ് ഓഫില്‍ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കി മലയാളി താരം പുറത്താകുകയായിരുന്നു. താസ്‌കിന്‍ അഹമ്മദിനാണ് വിക്കറ്റ് ലഭിച്ചത്.

ആദ്യ ഓവറില്‍ മികച്ച രണ്ട് ബൗണ്ടറികളാണ് താരം നേടിയത്. പക്ഷെ താസ്‌കിന്‍ അഹമ്മദ് എറിഞ്ഞ സ്ലോ ബോളില്‍ താരത്തിന് പിഴവ് സംഭവിച്ചു. ഗ്വാളിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ താരം 29 റണ്‍സ് നേടിയിരുന്നു. ഫിറോസ് ഷാ കോട്‌ലയിലെ ബാറ്റിംഗ് അനുകൂല വിക്കറ്റില്‍ താരത്തില്‍ നിന്ന് ഒരു ഗംഭീര പ്രകടനമാണ് മലയാളി ആരാധകര്‍ പ്രതീക്ഷിച്ചത്.

ഇതോടെ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മലയാളി താരത്തിന് കഴിയാത്തതില്‍ മലയാളി ആരാധകര്‍ക്കും വലിയ നിരാശയുമുണ്ട്. ഇതിന് മുമ്പ് നടന്ന ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും രണ്ട് തവണയും താരം ഔട്ടായി മടങ്ങുകയായിരുന്നു. 

Tags:    

Similar News