ദേവജിത് സൈക്കിയ ബിസിസിഐയുടെ ഇടക്കാല സെക്രട്ടറി: നിയമിച്ചത് ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നി; നിയമനം ജയ് ഷാ ഐ.സി.സി അധ്യക്ഷനായ ഒഴിവിൽ
ന്യൂഡല്‍ഹി: ബിസിസിഐയുടെ ഇടക്കാല സെക്രട്ടറിയായി ദേവജിത് സൈക്കിയയെ നിയമിച്ചു. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് ദേവജിത് സൈക്കിയയെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചത്. നിലവിലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയര്‍മാന്‍ ആയ ഒഴിവിലാണ് പുതിയ നിയമനം. ഇടക്കാല സെക്രട്ടറി ആയതോടെ സൈക്കിയ ഐസിസിയിലെ ബിസിസിഐ പ്രതിനിധിയും ആകും. 2025 സെപ്റ്റംബറിലെ ബിസിസിഐ തെരഞ്ഞെടുപ്പ് വരെ സൈക്കിയ തല്‍സ്ഥാനത്ത് തുടര്‍ന്നേക്കും. അസം സ്വദേശി ആയ സൈക്കിയ ബിസിസിഐ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
ഷാ രണ്ടുതവണയായി ആറുവര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് നിയമമനുസരിച്ച്, ഇടവേളയില്ലാതെ ഈ സ്ഥാനത്ത് രണ്ടുതവണയിലേറെ പ്രവര്‍ത്തിക്കാനാകില്ല. രണ്ടാം ടേമിന്റെ കാലാവധി കഴിയാനിരിക്കേയാണ് 36-കാരന്‍ അന്താരാഷ്ട്ര സംഘടനയുടെ തലപ്പത്തേക്കു വരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ ഐ.സി.സി. തലപ്പത്തെത്തുന്ന പ്രായംകുറഞ്ഞയാളാണ്. കൊല്‍ക്കത്തക്കാരനായ ജഗ്മോഹന്‍ ഡാല്‍മിയ, മുന്‍ കേന്ദ്രമന്ത്രി ശരദ് പവാര്‍, വ്യവസായ പ്രമുഖന്‍ എന്‍. ശ്രീനിവാസന്‍, അഭിഭാഷകനായ ശശാങ്ക് മനോഹര്‍ എന്നിവരാണ് നേരത്തേ ഐ.സി.സി. യുടെ തലപ്പത്തെത്തിയ ഇന്ത്യക്കാര്‍.