'സിഎസ്‌കെക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും എനിക്ക് കളിക്കാന്‍ കഴിയും. അത് എന്റെ ഫ്രഞ്ചൈസിയാണ്; ഐ.പി.എല്‍ വിരമിക്കല്‍ ചോദ്യങ്ങള്‍ക്ക് ധോണിയുടെ മറുപടി

ഐ.പി.എല്‍ വിരമിക്കല്‍ ചോദ്യങ്ങള്‍ക്ക് ധോണിയുടെ മറുപടി

Update: 2025-03-23 09:54 GMT

ചെന്നൈ: ക്രിക്കറ്റിലെ ചട്ടകൂടുകള്‍ തകര്‍ത്തുകൊണ്ട് ഐ.പി.എല്ലിലെ 18ാം സീസണില്‍ കച്ചക്കെട്ടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം എം.എസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അഞ്ച് വര്‍ഷം മുമ്പ് വിരമിച്ച ധോണി ഐ.പി.എല്ലില്‍ 43ാം വയസ്സിലാണ് ഐ.പി.എല്‍ കളിക്കാന്‍ ഇറങ്ങുന്നത്. ധോണി എന്ന് ഐ.പി.എല്‍ നിര്‍ത്തുമെന്നുള്ളത് ഇന്നും ഒരു ആകാംക്ഷയ്ക്ക് ഇടനല്‍കുന്നതാണ്.

മുംബൈയ്ക്കെതിരായ സി.എസ്.കെയുടെ സീസണിലെ ആദ്യ മത്സരത്തിന് മുമ്പും ധോണിയോടെ ഈ ചോദ്യം ഉയര്‍ത്തപ്പെട്ടു, തനിക്ക് എത്ര കാലം വേണമെങ്കിലും കളിക്കാമെന്നാണ് ധോണി നല്‍കിയ മറുപടി. വീല്‍ചെയറില്‍ ആയാല്‍ പോലും സി.എസ്‌കെ തന്നെ വലിച്ചുകൊണ്ടുപോകുമെന്ന് ധോണി പറയുന്നു.

'സിഎസ്‌കെക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും എനിക്ക് കളിക്കാന്‍ കഴിയും. അത് എന്റെ ഫ്രഞ്ചൈസിയാണ്, ഞാന്‍ വീല്‍ചെയറിലാണെങ്കിലും അവര്‍ എന്നെ വലിച്ചിഴച്ച് വേണമെങ്കില്‍ കൊണ്ടുപോകും,' മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായി ജിയോ ഹോട്ട്സ്റ്റാറില്‍ നടന്ന ഒരു ചാറ്റില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ അവസാന ഓവറുകളില്‍ ഇറങ്ങി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ വിജയിച്ചുകൊണ്ട് തുടങ്ങാനായിരിക്കും സി.എസ്.കെ ശ്രമിക്കുക.

Tags:    

Similar News