ആദ്യ പരീക്ഷണം പെർത്തിൽ; ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കം; കോഹ്‌ലിക്കും രോഹിത്തിനും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡ്; മത്സരം കാണാനുള്ള വഴികള്‍

Update: 2025-10-18 12:11 GMT

പെർത്ത്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് നാളെ പെർത്തിൽ തുടക്കം. ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം വിരാട് കോലിയും രോഹിത് ശർമ്മയും ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്ന ആദ്യ പരമ്പരയാണിത്. 2015 ലെ ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയയിൽ നടന്ന മൂന്ന് ഏകദിന പരമ്പരകളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2015 ൽ ധോണിയുടെയും പിന്നീട് കോഹ്ലിയുടെയും കീഴിൽ ഇന്ത്യ ഓസ്‌ട്രേലിയൻ പരമ്പരകളിൽ തോൽവി നേരിട്ടു.

ഓസ്ട്രേലിയയിൽ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് രോഹിത് ശർമ്മയും വിരാട് കോലിയും പ്രധാനികളാണ്. രോഹിത് 19 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറി ഉൾപ്പെടെ 990 റൺസ് നേടിയിട്ടുണ്ട്, കോഹ്ലി 18 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറി ഉൾപ്പെടെ 802 റൺസ് നേടിയിട്ടുണ്ട്.  ,ഇവരുടെ പ്രകടനം പരമ്പരയിൽ നിർണായകമാകും. രോഹിത് 19 മത്സരങ്ങളില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ നിന്ന് 990 റണ്‍സ് നേടിയപ്പോള്‍.

ഓസ്ട്രേലിയൻ ടീം നായകൻ പാറ്റ് കമിൻസ്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്‌വെൽ, ആദം സാംപ എന്നിവരില്ലാതെയാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഈ മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാവുന്നതാണ്.

ഓസ്ട്രേലിയൻ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കൊണോലി, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷെയ്ൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷോ, മാത്യു ഷോർട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്.

ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ.

Tags:    

Similar News