ഇന്ത്യക്ക് നേരെ സ്റ്റാര്‍ക്കിന്റെ പ്രഹരം; ജയ്‌സ്വാള്‍, ഗില്‍, രാഹുല്‍, കോഹ്‌ലി, രോഹിത് പുറത്ത്; വെട്ടിലായി ഇന്ത്യ; പന്തും, നീതിഷും ക്രീസില്‍

Update: 2024-12-06 07:45 GMT

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി ഞെട്ടല്‍ തുടക്കമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ എല്‍ബിയില്‍ കുടുങ്ങിയ താരം റിവ്യൂ പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. പിന്നീട് നഷ്ടങ്ങള്‍ ഇല്ലാതെ ഇന്ത്യയെ ഗില്ലും, രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ലഞ്ചിന് തൊട്ടുമുന്‍പ് 12 റണ്‍സ് എടുക്കന്നതിനിടെ രാഹുല്‍, ഗില്‍, കോഹ്ലി എന്നിവരെ നഷ്ടമായി.

യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു. രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്നിന്റെ കൈയില്‍ എത്തിച്ചു. രാഹുല്‍ 37 റണ്‍സുമായി മടങ്ങി.

പിന്നാലെ വന്ന വിരാട് കോഹ്ലിയും തിളങ്ങിയില്ല. താരം 7 റണ്‍സുമായി കൂടാരം കയറി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്ലിയെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് മടക്കി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം 31 റണ്‍സാണ് എടുത്തത്. ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പന്തും, രോഹിതും ചേര്‍ന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. സ്‌കോട്ട് ബോളണ്ടിന്റെ എല്‍ബിയില്‍ താരവും പുറത്തായി.

നിലവില്‍ 95ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 14 റണ്‍സുമായി പന്തും, എട്ട് ബോളില്‍ റണ്‍സ് ഒന്നും എടുക്കാതെ നിതീഷ് കുമാര്‍ റെഡിയുമാണ് ക്രീസില്‍.

Tags:    

Similar News