സഞ്ജുവും അഭിഷേകും തുടങ്ങിവെച്ചു, ഹാർദിക്കും തിലകും ചേർന്ന് അവസാനിപ്പിച്ചു; ചെപ്പോക്കിൽ സിക്സർ മഴ; ലോകകപ്പിലെ റെക്കോർഡ് സ്കോർ കുറിച്ച് നീലപ്പട; സിംബാബ്‌വെയ്‌ക്ക് 257 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

Update: 2026-02-26 15:49 GMT

ചെന്നൈ: ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന റെക്കോർഡ് ടോട്ടൽ പടുത്തുയർത്തി. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. അഭിഷേക് ശർമ (55), ഹാർദിക് പാണ്ഡ്യ (50*) എന്നിവരുടെ അർധസെഞ്ചുറികളും സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരുടെ വെടിക്കെട്ടുമാണ് ഇന്ത്യയെ വാനോളമുയർത്തിയത്.

ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ ആധിപത്യം സ്ഥാപിച്ചു. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയ മലയാളി താരം ആദ്യ ഓവറിൽ തന്നെ 13 റൺസ് നേടി. രണ്ടാം ഓവറിൽ വീണ്ടും സിക്സർ പറത്തിയ സഞ്ജു മൂന്നാം ഓവറിൽ ബൗണ്ടറിയും നേടി. എന്നാൽ നാലാം ഓവറിൽ ബ്ലെസിങ് മുസർബാനിയുടെ സ്ലോ ബോളിൽ സഞ്ജു (15 പന്തിൽ 24) പുറത്തായി. എങ്കിലും ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് (48 റൺസ്) പടുത്തുയർത്തിയാണ് താരം മടങ്ങിയത്.

ആദ്യ മൂന്ന് ഓവറിൽ തന്നെ ഇന്ത്യ 46 റൺസെടുത്തിരുന്നു. 15 പന്തിൽ 24 റൺസെടുത്ത് സഞ്ജു പുറത്തായെങ്കിലും പിന്നാലെയെത്തിയ ഇഷാൻ കിഷനെ (38) കൂട്ടുപിടിച്ച് അഭിഷേക് സ്കോർ ബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 26 പന്തിൽ നിന്നാണ് അഭിഷേക് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. നായകൻ സൂര്യകുമാർ യാദവ് (13 പന്തിൽ 33) പതിവുപോലെ മൈതാനത്തിന്റെ എല്ലാ കോണിലേക്കും പന്ത് പായിച്ചതോടെ ഇന്ത്യ 13-ാം ഓവറിൽ തന്നെ 150 കടന്നു.

എന്നാൽ സൂര്യയും അഭിഷേകും പുറത്തായതോടെ സിംബാബ്‌വെ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് ആ പ്രതീക്ഷകൾ തകർത്തു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹാർദിക്കും തിലകും സിംബാബ്‌വെ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. അവസാന ഓവറുകളിൽ സിക്സറുകളുടെ പെരുമഴയായിരുന്നു അഹമ്മദാബാദിൽ. വെറും 23 പന്തിൽ നിന്ന് ഹാർദിക് 50 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ, 16 പന്തിൽ നിന്ന് 44 റൺസുമായി തിലക് വർമ മികച്ച പിന്തുണ നൽകി.

17-ാം ഓവറിൽ 14 റൺസും 18-ാം ഓവറിൽ 19 റൺസുമാണ് ഹാർദിക്കും തിലകും അടിച്ചെടുത്തത്. 19-ാം ഓവറിൽ തിലക് കത്തിക്കയറിയതോടെ 21 റൺസെടുത്തു. അവസാനഓവറിൽ അർധസെഞ്ചുറി തികച്ച ഹാർദിക് ടീമിനെ 256 ലെത്തിച്ചു. 17-ാം ഓവറിൽ 14 റൺസും 18-ാം ഓവറിൽ 19 റൺസുമാണ് ഹാർദിക്കും തിലകും അടിച്ചെടുത്തത്. 19-ാം ഓവറിൽ തിലക് കത്തിക്കയറിയതോടെ 21 റൺസെടുത്തു. അവസാനഓവറിൽ അർധസെഞ്ചുറി തികച്ച ഹാർദിക് ടീമിനെ 256 ലെത്തിച്ചു.

Tags:    

Similar News