സിക്സര്‍ അഭിഷേകവുമായി അഭിഷേക് ശര്‍മ്മ; 34 പന്തില്‍ കുറിച്ചത് 79 റണ്‍സ്; ഇംഗ്ലണ്ടിനെതിരെ ഒന്നാം ടി 20 യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍

: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം

Update: 2025-01-22 18:06 GMT

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം.അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പടെ 34 പന്തില്‍ നിന്ന് 79 റണ്‍സായിരുന്നു അഭിഷേക് ശര്‍മ്മ അടിച്ചു കൂട്ടിയത്.തിലക് വര്‍മ 19 റണ്‍സുമായും ഹാര്‍ദിക് പാണ്ഡ്യ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നു.ഏഴ് ഓവര്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം.43 പന്തുകള്‍ ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറി കടന്നത്.സ്‌കോര്‍: ഇംഗ്ലണ്ട്-132/10, ഇന്ത്യ- 133/3.ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

133 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്.ഇരുവരുടേയും കൂട്ടുകെട്ടില്‍ 41 റണ്‍സ് പിറന്നു.അഞ്ചാം ഓവറില്‍ ജോഫ്രാ ആര്‍ച്ചറാണ് ഇംഗ്ലണ്ടിന് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കുന്നത്.ഈ ഓവറിലെ ആദ്യ പന്തില്‍ സഞ്ജു കൂടാരംകയറി. 20 പന്തില്‍ നിന്ന് 26 റണ്‍സ് സ്വന്തമാക്കിയാണ് സഞ്ജു പുറത്താകുന്നത്.ഒരു സിക്സും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ആര്‍ച്ചറിന് മുന്നില്‍ കുരുങ്ങി.അക്കൗണ്ട് തുറക്കുംമുന്നെയായിരുന്നു ക്യാപ്റ്റന്റെ പുറത്താകല്‍.

പിന്നാലെ വന്ന തിലക് വര്‍മ 16 പന്തില്‍ നിന്ന് 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.തിലക്കും അഭിഷേകും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കമെന്ന ഘട്ടത്തിലാണ് ആദില്‍ റഷീദ് എറിഞ്ഞ 12-ാം ഓവറില്‍ അഭിഷേക് പുറത്താകുന്നത്.ജയിക്കാന്‍ എട്ട് റണ്‍സ് മാത്രം ബാക്കിനില്‍ക്കെയായിരുന്നു അഭിഷേകിന്റെ പുറത്താകല്‍.പിന്നീടെത്തിയ ഹാര്‍ദികും(3) തിലകും ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ രണ്ടും ആദില്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഇംഗ്ലിഷ് നായകന്‍ ജോസ് ബട്ലറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.ബാറ്റെടുത്ത 11 ഇംഗ്ലിഷ് താരങ്ങളില്‍ ഒന്‍പതു പേരും രണ്ടക്കത്തിലെത്താന്‍ പോലും പാടുപെട്ട മത്സരത്തില്‍, അര്‍ധസെഞ്ചറിയുമായി പടനയിച്ച ജോസ് ബട്‌ലറിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഇംഗ്ലണ്ട് 132 റണ്‍സെടുത്തു.44 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും സഹിതം 68 റണ്‍സെടുത്ത ബട്‌ലര്‍ ഇംഗ്ലിഷ് ടീമിന്റെ ടോപ് സ്‌കോററായി.

ബട്ലറിനു പുറമേ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കത്തിലെത്തിയത് രണ്ടു പേര്‍ മാത്രമാണ്.14 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്ത ഹാരി ബ്രൂക്കും അവസാന ഓവറുകളില്‍ കണ്ണുംപൂട്ടി അടിച്ച് 10 പന്തില്‍ ഒരു ഫോര്‍ സഹിതം 12 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും.മറ്റുള്ളവരെല്ലാം ഒറ്റയക്കത്തിലൊതുങ്ങി. ആദില്‍ റഷീദ് 11 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ടു റണ്‍സുമായി പുറത്താകാതെ നിന്നു.നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. മത്സരത്തില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, രാജ്യാന്തര ട്വന്റി20യില്‍ 97 വിക്കറ്റുകളുമായി ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി.80 കളികളില്‍നിന്ന് 96 വിക്കറ്റെടുത്ത യുസ്വേന്ദ്ര ചെഹലിനെയാണ് അര്‍ഷ്ദീപ് മറികടന്നത്.

ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റ് നഷ്ടമായി.മൂന്നു പന്തു മാത്രം നേരിട്ട സാള്‍ട്ടിനെ അര്‍ഷ്ദീപ് സിങ് വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.ഫോറടിച്ച വരവറിയിച്ച സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ തന്റെ അടുത്ത ഓവറില്‍ അര്‍ഷ്ദീപ് തന്നെ പുറത്താക്കിയതോടെ ഇംഗലണ്ട് രണ്ടിന് 17 റണ്‍സ് എന്ന നിലയിലായി.പിന്നീട് ക്രീസില്‍ ഒരുമിച്ച ബട്ലര്‍ ഹാരി ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.28 പന്തുകള്‍ ക്രീസില്‍ നിന്ന ബട്ലര്‍ ബ്രൂക്ക് സഖ്യം 48 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത്.

ഇന്ത്യന്‍ ബോളര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തിക്കു പുറമേ, നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്, നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍, നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും തിളങ്ങി.ഫിറ്റ്നസിന്റെ കാര്യത്തില്‍ സംശയങ്ങളുള്ള സാഹചര്യത്തില്‍ നീണ്ട ഇടവേളയ്ക്കു ശേഷം ടീമില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷമി ഇന്നു കളത്തിലിറങ്ങിയില്ല.അര്‍ഷ്ദീപ് സിങ്ങിനെ ഏക സ്പെഷലിസ്റ്റ് പേസ് ബോളറാക്കി മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

Tags:    

Similar News