ബാബറിനെ പുറത്താക്കിയ ആഘോഷത്തിനിടെ ശ്രദ്ധിച്ചത് കൈയിലേക്ക്; ഹാര്‍ദിക് ഉപയോഗിച്ച വാച്ചിന്റെ വില കേട്ട് ആരാധകര്‍ക്ക് ഞെട്ടല്‍; ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാച്ചിന്റെ ഭാരം 20ഗ്രാം; വാച്ചിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

Update: 2025-02-24 11:19 GMT

ഹാര്‍ദിക് പാണ്ഡ്യാ- ഈ താരത്തെ പോലെ ഒരേ സമയം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയതും കണ്ണില്‍ കരടായതുമായ ഒരു താരം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരാള്‍ വേറെ ഇല്ല എന്ന് തന്നെ പറയാം. മുംബൈ ഇന്ത്യന്‍സിന്റെ നായകനായി രോഹിത്തിന് പകരം എത്തിയപ്പോള്‍ ട്രോളുകള്‍ കിട്ടിയ ഹാര്‍ദിക് ടി 20 ലോകകപ്പ് ജയത്തോടെ ഹീറോ ആയി. എന്നാല്‍ അതെ ഹാര്‍ദിക് ഇന്നലെ വേഗം പുറത്താക്കണം എന്ന് ആരാധകര്‍ ആഗ്രഹിച്ചു. കോഹ്ലിയുടെ സെന്ററി നിഷേധിക്കുന്ന രീതിയില്‍ വേഗത്തില്‍ ഹാര്‍ദിക് മത്സരം ആവാസനിപ്പിക്കുമോ എന്ന പേടിയായിരുന്നു ആരാധകര്‍ക്ക്.

എന്തായാലും ഇന്ത്യയുടെ ജയത്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ വാച്ചും താരമായി. അദ്ദേഹം ധരിച്ച റിച്ചാര്‍ഡ് മില്‍ ആര്‍ എം 27 -02 വാച്ചിന് വില 7 കോടി രൂപയാണ്. ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് ഇത്. ബാബര്‍ അസമിനെ പുറത്താക്കി കളി പാണ്ഡ്യ കളി ഇന്ത്യക്ക് അനുകൂലമാക്കിയപ്പോഴാണ് ആളുകള്‍ ഇത് ശ്രദ്ധിച്ചത്. ഈ വാച്ച് 50 എണ്ണമേ നിലവിലുള്ളൂ. Richard Mille RM 27-02CA FQ Toutbillon Rafel Nadal Skeleton ഡയല് എന്ന വാച്ചിന്റെ പേര് ആളുകള്‍ അടിച്ചുനോക്കിയപ്പോഴാണ് ബോധം പോയത് എന്ന് പറയാന്‍.


ടെന്നീസ് ഇതിഹാസം റഫേല്‍ നദാലിന് വേണ്ടി സൃഷ്ടിച്ച വാച്ചാണ് ഇത്. ആ കൂടെ കമ്പനി 49 എണ്ണം കൂടി ഉണ്ടാക്കി. അതിലൊന്നാണ് ഹാര്‍ദിക് ധരിച്ചിരിക്കുന്നത്. നൂനതന എഞ്ചിനീയറിങ്ങിന് പേരുകേട്ട ഈ വാച്ചില്‍ റേസിങ് കാര്‍ ഷാസികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച കാര്‍ബണ്‍ ടിപി യൂണിബോഡി ബേസ് പ്ലേറ്റാണ് ഈ വാച്ചിന്റെ പ്രത്യേകത. മികച്ച ഉറപ്പും കടുത്ത ആഘാതങ്ങള്‍ പ്രതിരോധിക്കാനുള്ള മികവും വാച്ചിനുണ്ട്. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാച്ചുകളിലൊന്നാണിത്. ഏതാണ്ട് 20ഗ്രാം മാത്രമാണ് വാച്ചിന്റെ ഭാരം. വലിയ വാച്ച് ശേഖരത്തിന് ഉടമയായ ഹാര്‍ദിക്കിന് ഇത്തരം വിലയേറിയ വാച്ചുകള്‍ വേറെയുമുണ്ട്.


Tags:    

Similar News