ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നുംവില! ചരിത്രനേട്ടത്തില്‍ പന്തും ശ്രേയസും വെങ്കടേഷും; 18 കോടി തിളക്കത്തില്‍ ചെഹലും അര്‍ഷ്ദീപും; ആദ്യ ദിനം പത്ത് ടീമുകള്‍ സ്വന്തമാക്കിയത് 72 താരങ്ങളെ; ചെലവഴിച്ചത് 467.95 കോടി രൂപ; ഇതില്‍ 24 വിദേശതാരങ്ങള്‍; ഐപിഎല്‍ മെഗാ താരലേലത്തിന്റെ ആദ്യദിനം ഇങ്ങനെ
ഐപിഎല്‍ മെഗാ താരലേലത്തിന്റെ ആദ്യദിനം
ജിദ്ദ: ഐപിഎല്‍ മെഗാതാരലേലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊന്നുംവില. മെഗാ താരലേലം പുരോഗമിക്കവെ ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് റെക്കോര്‍ഡ് സ്വന്തമാക്കി. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഋഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ശ്രേയസ് അയ്യറാണ് ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ രണ്ടാമത്തെ താരം. ഇന്ന് 26.75 കോടിക്ക് പഞ്ചാബ് കിംഗ്സാണ് ശ്രേയസിനെ ടീമിലെത്തിച്ചത്. പിന്നാലെ പന്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കുകയായിരുന്നു. ഇതുതന്നെയായിയിരുന്നു ഇത്തവണ ലേലത്തിലെ പ്രത്യേക. ആദ്യ ദിനം 72 താരങ്ങളെയാണ് 10 ടീമുകളും ചേര്‍ന്ന് സ്വന്തമാക്കിയത്. ചെലവഴിച്ചത് 467.95 കോടി രൂപ.
അവസാന നിമിഷം വരെ താരത്തെ ടീമിലെത്തിക്കാന്‍ വാശിയോടെ പൊരുതിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളിയാണ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. പന്തിനെയും ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്താന്‍ ഡല്‍ഹി ശ്രമിച്ചെങ്കിലും, ലക്‌നൗ ഒറ്റയടിക്ക് ഏഴു കോടിയോളം രൂപ ഉയര്‍ത്തി പന്തിനെ ടീമിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണില്‍ നിലനിര്‍ത്താതെ ലേലത്തിനു വിട്ട വെങ്കടേഷ് അയ്യരെ, അവര്‍ തന്നെ 23.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് കൗതുകമായി. അഫ്ഗാന്‍ താരം നൂര്‍ അഹമ്മദിനെ 10 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി.
ക്രിക്കറ്റ് ലോകം ശ്രദ്ധയോടെ വീക്ഷിച്ച ലേലത്തിനൊടുവില്‍ കെ.എല്‍. രാഹുല്‍ 14 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. മാര്‍ക്വീ താരങ്ങളുടെ രണ്ടാമത്തെ സെറ്റില്‍ ഉള്‍പ്പെട്ടിരുന്ന വെറ്ററന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചെഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. പരുക്കിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുഹമ്മദ് സിറാജിനെ 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു.
അര്‍ഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് ആര്‍ടിഎമ്മിലൂടെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയപ്പോള്‍, കഗീസോ റബാദയെ 10.75 കോടിക്കും ജോസ് ബട്‌ലറിനെ 15.75 കോടിക്കു ഗുജറാത്ത് ടൈറ്റന്‍സും ടീമിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ 24.75 കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ, ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. ജോഫ്ര ആര്‍ച്ചറിനെ 12.50 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മലയാളി താരം വിഷ്ണു വിനോദ് 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സിലെത്തി. പാതി മലയാളിയായ ദേവ്ദത്ത് പടിക്കല്‍, ജോണി ബെയര്‍സ്റ്റോ, പിയൂഷ് ചൗള, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ആദ്യ ദിനം ആരും വാങ്ങിയില്ല.
ആദ്യദിനത്തില്‍ പത്ത് ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍
ഋഷഭ് പന്ത് - 27 കോടി - ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ശ്രേയസ് അയ്യര്‍ - 26.75 കോടി - പഞ്ചാബ് കിംഗ്സ്
വെങ്കടേഷ് അയ്യര്‍ - 23.75 കോടി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
അര്‍ഷ്ദീപ് സിംഗ് - 18 കോടി - പഞ്ചാബ് കിംഗ്സ് (ആര്‍ടിഎം)
യൂസ്വേന്ദ്ര ചാഹല്‍ - 18 കോടി - പഞ്ചാബ് കിംഗ്സ്
ജോസ് ബട്ലര്‍ - 15.75 കോടി - ഗുജറാത്ത് ടൈറ്റന്‍സ്
കെ എല്‍ രാഹുല്‍ - 14 കോടി - ഡല്‍ഹി കാപിറ്റല്‍സ്
മുഹമ്മദ് സിറാജ് - 12.25 കോടി - ഗുജറാത്ത് ടൈറ്റന്‍സ്
മിച്ചല്‍ സ്റ്റാര്‍ - 11.75 കോടി - ഡല്‍ഹി കാപിറ്റല്‍സ്
മാര്‍കസ് സ്റ്റോയിനിസ് - 11 കോടി - പഞ്ചാബ് കിംഗ്സ്
കഗിസോ റബാദ - 10.75 കോടി - ഗുജറാത്ത് ടൈറ്റന്‍സ്
മുഹമ്മദ് ഷമി - 10 കോടി - സണ്‍റൈസേഴ്സ് ഹൈദരാബാദ്
ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് - 9 കോടി - ഡല്‍ഹി കാപിറ്റല്‍സ് (ആര്‍ടിഎം)
ആര്‍ അശ്വിന്‍ - 9.75 കോടി - ചെന്നൈ സൂപ്പര്‍ കിംഗ്സ്
ലിയാം ലിവിംഗ്സ്റ്റണ്‍ - 8.75 കോടി - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ഹര്‍ഷല്‍ പട്ടേല്‍ - 8.00 കോടി - സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഡേവിഡ് മില്ലര്‍ - 7.5 കോടി - ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ഹാരി ബ്രൂക്ക് - 6.25 കോടി - പഞ്ചാബ് കിംഗ്സ്
ഡെവോണ്‍ കോണ്‍വെ - 6.25 കോടി - ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഗ്ലെന്‍ മാക്സ്വെല്‍ - 4.20 കോടി - പഞ്ചാബ് കിംഗ്സ്
രചിന്‍ രവീന്ദ്ര - 4 കോടി - ചെന്നൈ സൂപ്പര്‍ കിംഗ്സ്
മിച്ചല്‍ മാര്‍ഷ് - 3.40 കോടി - ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
രാഹുല്‍ ത്രിപാദി - 3.40 കോടി - ചെന്നൈ സൂപ്പര്‍ കിംഗ്സ്
എയ്ഡന്‍ മാര്‍ക്രം - 2 കോടി - ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
വിക്കറ്റ് കീപ്പര്‍മാര്‍
ക്വിന്റണ്‍ ഡി കോക്ക് - 3.60 കോടി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഫില്‍ സാള്‍ട്ട് - 11.50 കോടി - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
റഹ്‌മാനുള്ള ഗുര്‍ബാസ് - 2 കോടി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഇഷാന്‍ കിഷന്‍ - 11.25 കോടി - സണ്‍റൈസേഴ്സ് ഹൈദരാബാദ്
ജിതേഷ് ശര്‍മ - 11 കോടി - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ഫാസ്റ്റ് ബൗളേഴ്സ്
ജോഷ് ഹേസല്‍വുഡ് - 12.50 കോടി - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
പ്രസിദ്ധ് കൃഷ്ണ - 9.50 കോടി - ഗുജറാത്ത് ടൈറ്റന്‍സ്
ആവേഷ് ഖാന്‍ - 9.75 - ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ആന്റിച്ച് നോര്‍ജെ - 6.50 കോടി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ജോഫ്ര ആര്‍ച്ചര്‍ - 12.50 കോടി - രാജസ്ഥാന്‍ റോയല്‍സ്
ഖലീല്‍ അഹമ്മദ് - 4.80 കോടി - ചെന്നൈ സൂപ്പര്‍ കിംഗ്സ്
ടി നടരാജന്‍ - 10.75 കോടി - ഡല്‍ഹി കാപിറ്റല്‍സ്
ട്രന്റ് ബോള്‍ട്ട് - 12.50 കോടി - മുംബൈ ഇന്ത്യന്‍സ്
സ്പിന്‍ ബൗളേഴ്സ്
മഹീഷ് തീക്ഷണ - 4.40 കോടി - രാജസ്ഥാന്‍ റോയല്‍സ്
രാഹുല്‍ ചാഹര്‍ - 3.20 കോടി - സണ്‍റൈസേഴ്സ്് ഹൈദരാബാദ്
ആഡം സാംപ - 2.40 കോടി - സണ്‍റൈസേഴ്സ് ഹൈദരാബാദ്
വാനിന്ദു ഹസരങ്ക - 5.25 കോടി - രാജസ്ഥാന്‍ റോയല്‍സ്
നൂര്‍ അഹമ്മദ് - 10.00 കോടി - ചെന്നൈ സൂപ്പര്‍ കിംഗ്സ്
അണ്‍ക്യാപ്പ്ഡ് ബാറ്റേഴ്സ്
അഥര്‍വ തൈഡെ - 30 ലക്ഷം - സണ്‍റൈസേഴ്സ്് ഹൈദരാബാദ്
നെഹല്‍ വധേര - 4.20 കോടി - പഞ്ചാബ് കിംഗ്സ്
ആംഗൃഷ് രഘുവന്‍ഷി - 3.00 കോടി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
കരുണ്‍ നായര്‍ - 50 ലക്ഷം - ഡല്‍ഹി കാപിറ്റല്‍സ്
അഭിനവ് മനോഹര്‍ - 3.20 കോടി - സണ്‍റൈസേഴ്സ് ഹൈദരാബാദ്
അണ്‍ക്യാപ്പ്ഡ് ഓള്‍റൗണ്ടേഴ്‌സ്
നിശാന്ത് സിന്ധു - 30 ലക്ഷം - ഗുജറാത്ത് ടൈറ്റന്‍സ്
സമീര്‍ റിസ്വി - 95 ലക്ഷം - ഡല്‍ഹി കാപിറ്റല്‍സ്
നമന്‍ ധിര്‍ - 5.25 കോടി - മുംബൈ ഇന്ത്യന്‍സ്
അബ്ദുള്‍ സമദ് - 4.20 കോടി - ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ഹര്‍പ്രീത് ബ്രാര്‍ - 1.50 കോടി - പഞ്ചാബ് കിംഗ്സ്
വിജയ് ശങ്കര്‍ - 1.20 കോടി - ചെന്നൈ സൂപ്പര്‍ കിംഗ്സ്
മഹിപാല്‍ ലോംറോര്‍ - 1.70 കോടി - ഗുജറാത്ത് ടൈറ്റന്‍സ്
അഷുതോഷ് ശര്‍മ - 3.80 കോടി - ഡല്‍ഹി കാപിറ്റല്‍സ്
അണ്‍ക്യാപ്പ്ഡ് വിക്കറ്റ് കീപ്പര്‍മാര്‍
കുമാര്‍ കുശാഗ്ര - 65 ലക്ഷം - ഗുജറാത്ത് ടൈറ്റന്‍സ്
റോബിന്‍ മിന്‍സ് - 65 ലക്ഷം - മുംബൈ ഇന്ത്യന്‍സ്
അനുജ് റാവത്ത് - 30 ലക്ഷം - ഗുജറാത്ത് ടൈറ്റന്‍സ്
ആര്യന്‍ ജുയല്‍ - 30 ലക്ഷം - ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
വിഷ്ണു വിനോദ് - 95 ലക്ഷം - പഞ്ചാബ് കിംഗ്സ്
അണ്‍ക്യാപ്പ്ഡ് ഫാസ്റ്റ് ബൗളേഴ്സ്
റാസിഖ് ദര്‍ - 6.00 കോടി - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ആകാശ് മധ്വാള്‍ - 1.20 കോടി - രാജസ്ഥാന്‍ റോയല്‍സ്
മോഹിത് ശര്‍മ - 2.20 കോടി - ഡല്‍ഹി കാപിറ്റല്‍സ്
വൈശാഖ് വിജയകുമാര്‍ - 1.80 കോടി - പഞ്ചാബ് കിംഗ്സ്
വൈഭവ് അറോറ - 1.80 കോടി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
യഷ് താക്കൂര്‍ - 1.60 കോടി - പഞ്ചാബ് കിംഗ്സ്
സിമര്‍ജീത് സിംഗ് - 1.50 കോടി - സണ്‍റൈസേഴ്സ് ഹൈദരാബാദ്
അണ്‍ക്യാപ്ഡ് സ്പിന്‍ ബൗളേഴ്സ്
സുയഷ് ശര്‍മ - 2.60 കോടി - റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
കരണ്‍ ശര്‍മ - 50 ലക്ഷം - മുംബൈ ഇന്ത്യന്‍സ്
മായങ്ക് മര്‍കണ്ഡെ - 30 ലക്ഷം - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
കുമാര്‍ കാര്‍ത്തികേയ - 30 ലക്ഷം - രാജസ്ഥാന്‍ റോയല്‍സ്.
മാനവ് സുതര്‍ - 30 ലക്ഷം - ഗുജറാത്ത് ടൈറ്റന്‍സ്
അണ്‍സോള്‍ഡ്
ദേവ്ദത്ത് പടിക്കല്‍
ഡേവിഡ് വാര്‍ണര്‍
ജോണി ബെയര്‍സ്റ്റോ
വഖാര്‍ സലാംഖേല്‍
അന്‍മോല്‍പ്രീത് സിംഗ്
യഷ് ധുള്‍
ഉത്കര്‍ഷ് സിംഗ്
ഉപേന്ദ്ര സിംഗ് യാദവ്
ലവ്നിത് സിസോഡിയ
കാര്‍ത്തിക് ത്യാഗി
പിയൂഷ് ചൗള
ശ്രേയസ് ഗോപാല്‍