'എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന്‍ ആരാണ്? തനിക്കു ബാറ്റിങ് പ്രമോഷന്‍ ലഭിച്ചതു ഇഷ്ടപ്പെടാതിരുന്ന സീനിയര്‍ താരം ഡ്രസിങ് റൂമില്‍ വച്ച് കോളറില്‍ കുത്തിപ്പിടിച്ചു'; വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

'എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന്‍ ആരാണ്?

Update: 2025-08-18 06:42 GMT

മുംബൈ: ഇന്ത്യന്‍ ടീമില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനക്കയറ്റം ലഭിച്ചത് സഹിക്കാനാകാതെ സീനിയര്‍ താരം മോശമായി പെരുമാറിയെന്ന് ഇര്‍ഫാന്‍ പത്താന്‍. പേസ് ബോളറായി എത്തിയ ഇര്‍ഫാന്‍ പത്താന്‍ ബാറ്റിങ്ങിലും മികവ് കാണിച്ചതോടെ താരത്തെ മൂന്നാം നമ്പരിലും പരീക്ഷിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പത്താന്‍ തന്റെ പഴയ അനുഭവം വെളിപ്പെടുത്തിയത്.

തനിക്കു ബാറ്റിങ് പ്രമോഷന്‍ ലഭിച്ചതു ഇഷ്ടപ്പെടാതിരുന്ന സീനിയര്‍ താരം ഡ്രസിങ് റൂമില്‍ വച്ച് കോളറില്‍ കുത്തിപ്പിടിച്ചെന്നാണ് പത്താന്റെ വെളിപ്പെടുത്തല്‍. 'ശ്രീലങ്കയ്ക്കെതിരെയോ, പാകിസ്ഥാനെതിരെയോ ഞങ്ങള്‍ പരമ്പര കളിക്കുകയാണ്. ഏതു ടീമാണെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. ബാറ്റിങ് ക്രമത്തില്‍ മൂന്നാം നമ്പരിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത് ഇഷ്ടപ്പെടാതിരുന്ന ഒരു സീനിയര്‍ താരം ഡ്രസിങ് റൂമില്‍വച്ച് എന്റെ കോളറില്‍ കുത്തിപ്പിടിച്ചു.''- ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി.

എന്നാല്‍ താരത്തിന്റെ പേര് പറയാതെ തന്നെക്കാള്‍ ബാറ്റിങ് മികവുണ്ടെന്നു സ്വയം കരുതുന്ന ആളാണ് ഇങ്ങനെ ചെയ്തതെന്ന് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചു. 'എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന്‍ ആരാണ് എന്നു ചോദിച്ചാണ് അയാള്‍ ജഴ്സിയില്‍ കുത്തിപ്പിടിച്ചത്. അന്നു ഞാന്‍ ചെറുപ്പമായിരുന്നു. അതുകൊണ്ട് പ്രതികരിച്ചില്ല. ഇന്ന് പേരു പറഞ്ഞ് അവരെ അപമാനിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, ലക്ഷ്മണ്‍ ഇവരൊന്നുമല്ല അതു ചെയ്തതെന്നും ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി.

Tags:    

Similar News